പെട്രോളിലെ എഥനോൾ മിശ്രിതം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി DK ശിവകുമാർ; വാഹനങ്ങൾക്ക് തകരാറെന്ന് പരാതി | DK Shivakumar

മൈസൂരു: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കടുത്ത വിമർശനവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പെട്രോളിൽ അമിതമായി എഥനോൾ ചേർക്കുന്നത് മൂലം രാജ്യത്തുടനീളം വാഹനങ്ങളുടെ മൈലേജ് കുറയുകയും എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.(DK Shivakumar Slams Centre Over Petrol Ethanol Blending Causing Engine Damage)
ബെംഗളൂരുവിൽ വിലക്കയറ്റത്തിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ തിരിഞ്ഞത്. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന് പറഞ്ഞ ശിവകുമാർ, എഥനോൾ കലർത്തൽ മൂലം സാധാരണക്കാരുടെ വാഹനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ബി.ജെ.പി എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും ചോദിച്ചു.
“വിലക്കയറ്റത്തിനെതിരെയുള്ള ബി.ജെ.പിയുടെ സമരം വെറുമൊരു രാഷ്ട്രീയമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചപ്പോൾ അതിൽ എഥനോൾ കലർത്താൻ തുടങ്ങി. നിശ്ചിത പരിധിയായ 20 ശതമാനവും കടന്ന് 30 ശതമാനത്തോളം എഥനോളാണ് ഇപ്പോൾ ഇന്ധനത്തിൽ ചേർക്കുന്നത്. ഇത് കാരണം വാഹനങ്ങളുടെ മൈലേജ് വൻതോതിൽ കുറഞ്ഞു. എഞ്ചിനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ വഴിയിലായിപ്പോകുകയും ചെയ്യുന്നു. ഇത് കാണാൻ ബി.ജെ.പിക്ക് കഴിയുന്നില്ലേ? അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലേ?” ഡി.കെ. ശിവകുമാർ ചോദിച്ചു.
Story Summary
Karnataka Chief Minister D. K. Shivakumar heavily criticized the Central government over the ethanol blending policy in petrol, alleging that excess ethanol levels reaching up to 30 percent are severely damaging vehicle engines and drastically reducing fuel mileage across the country. He urged the opposition BJP to address this critical issue impacting common vehicle owners rather than focusing solely on political protests.




