Skip to content
November 12, 2026
⌕

സി.ഐ.എൽ.ഇ.സി.ടി ൻ്റെ രാജ്യാന്തര പ്രസിദ്ധീകരണത്തിൽ ഇടം നേടി മലയാളി ഗവേഷകൻ; ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. അരവിന്ദ് നാരായണൻ

November 12, 2026
Share this post to

 

കോട്ടയം: ലോകത്തെ പ്രമുഖ ചലച്ചിത്ര-ടെലിവിഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രാജ്യാന്തര സംഘടനയായ സി.ഐ.എൽ.ഇ.സി.ടി പ്രസിദ്ധീകരിച്ച ഗവേഷണ സമാഹാരത്തിൽ കേരളത്തിൽ നിന്നുള്ള ഗവേഷകനും കോട്ടയം കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് (KRNNIVSA) ആനിമേഷൻ ആൻഡ് വി.എഫ്.എക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അരവിന്ദ് നാരായണൻ്റെ ഗവേഷണ അധ്യായം ഇടം പിടിച്ചു. ഈ പട്ടികയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉൾപ്പെട്ടിരിക്കുന്ന ഏക പേര് ഡോ. അരവിന്ദ് നാരായണൻ്റെതാണ്.


വേൾഡ് ബിൽഡിം​ഗ് ആൻഡ് ക്യാരക്ടർ ഡിസൈൻ ഇൻ ഏനിമേഷൻ ഫിലിം മേക്കിം​ഗ് : എ പ്രൊ‍ഡക്ഷൻ ഡിസൈൻ അപ്രോച്ച്” എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗവേഷണ അധ്യായം “ട്വന്റി ഫസ്റ്റ് സെഞ്ച്വഫി ഫിലിം ടിവി ആൻഡ് മീ‍ഡിയ സ്കൂൾ: ദി മെറ്റീരിയൽ ആൻഡ് ദി വെർച്ച്വൽ‌-ടീച്ചിം​ഗ് ആൻഡ് തിങ്കിം​ഗ് എബൗട്ട് പ്രൊഡക്ഷൻ ഡിസൈൻ‌“ “എന്ന അന്താരാഷ്ട്ര സമാഹാരത്തിൻ്റെ ഭാഗമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത ചലച്ചിത്രകാരന്മാർ, പ്രൊഡക്ഷൻ ഡിസൈനർമാർ, സർവകലാശാലാ അധ്യാപകർ, ഗവേഷകർ, ചലച്ചിത്ര വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുടെ പഠനങ്ങളും അനുഭവങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പ്രസിദ്ധീകരണം.


ഹോളിവുഡ് സിനിമകൾക്കും അന്താരാഷ്ട്ര ടെലിവിഷൻ പരമ്പരകൾക്കും പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചിട്ടുള്ളവരും പ്രമുഖ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി പ്രവർത്തിക്കുന്നവരും ആയിട്ടുള്ളവരുടെ ഗവേഷണ അധ്യായങ്ങൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ അധ്യായവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.


അന്താരാഷ്ട്ര ചലച്ചിത്ര വിദ്യാഭ്യാസ രംഗത്തെ പ്രധാന സംഘടനയായ  (ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾ), ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗീകൃത ചലച്ചിത്ര, ടെലിവിഷൻ, ഓഡിയോവിഷ്വൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന സംഘടനയാണ്.


ചലച്ചിത്ര വിദ്യാഭ്യാസത്തിലെ അക്കാദമിക മികവ്, ഗവേഷണം, അധ്യാപനരീതികൾ, സാങ്കേതിക മുന്നേറ്റങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സംഘടന നിർണായക പങ്കുവഹിക്കുന്നു.


സമകാലിക ചലച്ചിത്ര-മാധ്യമ വിദ്യാഭ്യാസത്തിലെ മാറ്റങ്ങളും പുതിയ ആശയങ്ങളും രേഖപ്പെടുത്തുന്നതിനായി സി.ഐ.എൽ.ഇ.സി.ടി  ട്വന്റി ഫസ്റ്റ് സെഞ്ച്വഫി ഫിലിം ടിവി ആൻഡ് മീ‍ഡിയ ‘ എന്ന പേരിൽ അന്താരാഷ്ട്ര പുസ്തക പരമ്പരയും പ്രസിദ്ധീകരിച്ചുവരുന്നു. ഈ പരമ്പരയിലെ പുതിയ പ്രൊഡക്ഷൻ ഡിസൈൻ വിഷയത്തിലുള്ള സമാഹാരത്തിലാണ് ഡോ. അരവിന്ദിന്റെ ഗവേഷണ അധ്യായം ഉൾപ്പെട്ടിരിക്കുന്നത്.


2026 ഒക്ടോബർ അവസാനവാരം അയർലൻഡിലെ ഡബ്ലിനിൽ നടന്ന സി.ഐ.എൽ.ഇ.സി.ടി രാജ്യാന്തര കോൺഗ്രസിൽ പുസ്തകം അവതരിപ്പിച്ചു. പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ് സി.ഐ.എൽ.ഇ.സി.ടT-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭാവന നൽകിയ എഴുത്തുകാർക്കും അംഗങ്ങളായ സ്ഥാപനങ്ങൾക്കും അച്ചടിച്ച പുസ്തകത്തിന്റെ പ്രതികളും ഉടൻ ലഭ്യമാകും.


ഡോ. അരവിന്ദ് നാരായണൻ ജോലി ചെയ്യുന്ന  കെ.ആർ.എൻ.എൻ.ഐ.വി.എസ്.എ സി.ഐ.എൽ.ഇ.സി.ടി-ൻ്റെ  പൂർണ്ണ അംഗത്വമുള്ള സ്ഥാപനമാണ്. 2018-ലാണ് ഇൻസ്റ്റിറ്റ്യൂട്ടിന് സി.ഐ.എൽ.ഇ.സി.ടി പൂർണ്ണ അംഗത്വം ലഭിച്ചത്. കേരളത്തിലെ ഏക സി.ഐ.എൽ.ഇ.സി.ടി പൂർണ്ണ അംഗസ്ഥാപനവും ഇന്ത്യയിലെ ഈ അംഗത്വമുള്ള അഞ്ച് സ്ഥാപനങ്ങളിൽ ഒന്നുമാണ് കെആർഎൻഎൻവിഎസ്എ. ഇതിലൂടെ സ്ഥാപനത്തിന്റെ അന്താരാഷ്ട്ര അക്കാദമിക ബന്ധത്തിനൊപ്പം ഇവിടുത്തെ അധ്യാപകൻ്റെ ഗവേഷണത്തിനും ആഗോള പ്രസിദ്ധീകരണ വേദിയിൽ ഇടം ലഭിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര അക്കാദമിക രംഗത്ത് മുൻപും ഡോ. അരവിന്ദ് നാരായണൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഫിലിം ആൻഡ് വീഡിയോ ഫൗണ്ടേഷൻ നൽകുന്ന 2026യുഎഫ്വിഎ  ഏർലി കരിയർ ഫെക്കുൽറ്റി ഫെല്ലോ  യിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അമേരിക്കയിലെ ചലച്ചിത്ര-വീഡിയോ അധ്യാപകരുടെയും ഗവേഷകരുടെയും സംഘടനയായ യൂണിവേഴ്സിറ്റി ഫിലിം ആൻഡ് വീഡിയോ അസോസിയേഷനിലെ  പൂർണ്ണ അംഗം കൂടിയാണ് അദ്ദേഹം.

2026 ജൂൺ 4, 5 തീയതികളിൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നടന്ന  അന്താരാഷ്ട്ര സമ്മേളനത്തിലും അദ്ദേഹം ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു.


ലോകത്തിലെ ആദ്യകാല ചലച്ചിത്ര വിദ്യാലയങ്ങളിലൊന്നായ FAMU-യുടെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഫിലിം സ്കൂൾസ്  ഇൻ ഹിസേറ്റോറിക്കൽ കണ്ടന്റ്  എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 17 രാജ്യങ്ങളിൽ നിന്നായി ഏകദേശം 40 ഗവേഷകരും ചലച്ചിത്ര വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുത്തു.


ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ചലച്ചിത്രനിർമ്മാണം, അക്കാദമിക ഗവേഷണം എന്നീ മേഖലകളിൽ 13 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഡോ. അരവിന്ദ് നാരായണൻ മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ പി.എച്ച്.ഡിയും, എം.ജി. സർവകലാശാലയിൽ നിന്ന് ആനിമേഷനിൽ ബിരുദാനന്തര ബിരുദത്തിന് ഒന്നാം റാങ്കും നേടിയിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ചലച്ചിത്രങ്ങളുടെ ആനിമേഷൻ, ത്രീഡി മോഡലിംഗ്, വിഷ്വൽ ഇഫക്ട്സ് മേഖലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ആനിമേഷൻ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സജീവമാണ്.

കേരളത്തിലെ സർക്കാർ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു അധ്യാപകൻ്റെ  ഗവേഷണത്തിന് ലോകത്തെ വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിൽ ഇടം ലഭിച്ചത് സംസ്ഥാനത്തെ ചലച്ചിത്ര വിദ്യാഭ്യാസ ഗവേഷണ മേഖലയ്ക്കും അഭിമാനകരമായ നേട്ടമാണ്.

ഉരുളികുന്നം കല്ലോലിക്കൽ നാരായണൻ നായരുടെയും (കൈരളി) സരസ്വതിയുടെയും മകനാണ് ഡോ. അരവിന്ദ്.

Get more updates from Pudukad News on Google