Skip to content
November 12, 2026
⌕

സംസ്ഥാനത്തെ 2027-ലെ SSLC, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: SSLC പരീക്ഷ മാർച്ച് 1ന്, ഹയർസെക്കണ്ടറി, VHSE പരീക്ഷകൾ മാർച്ച് 2ന് ആരംഭിക്കും | Kerala SSLC Plus Two Exam

November 12, 2026
Share this post to
Kerala SSLC Plus Two Exam

തിരുവനന്തപുരം: സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങി മാർച്ച് 30-ന് അവസാനിക്കും.(Kerala SSLC Plus Two Exam Dates 2027 Announced Christmas Exam Schedule)

എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത് 2027 മാർച്ച് 1നാണ്. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ. മൂല്യനിർണ്ണയം ഏപ്രിൽ 5 മുതൽ ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് ആദ്യവാരമുണ്ടാകും. ഇത്തവണ ഏകദേശം 4,25,000 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.

ഹയർ സെക്കൻഡറി / വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 2 മുതൽ മാർച്ച് 30 വരെയാണ്. മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് 2 മണിക്കും, ബാക്കി ദിവസങ്ങളിൽ രാവിലെ 9:30-നുമാണ് പരീക്ഷകൾ ആരംഭിക്കുക. ഫലപ്രഖ്യാപനം മെയ് 15-ന് നടക്കും. ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ.പി. വിഭാഗം ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. പത്ത് ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.

Story Summary

The Kerala Education Department has announced the 2027 public exam dates for SSLC, Higher Secondary, and VHSE. SSLC exams will commence on March 1 with results expected in the first week of May, while Plus One and Plus Two exams will run from March 2 to March 30, with results scheduled for May 15. Additionally, school Christmas exams are set for December 8–17, followed by a 10-day vacation starting December 18.

Get more updates from Pudukad News on Google