loader image
ജോസ് കെ മാണിക്ക് വഴിമുടക്കി റോഷി; കേരള കോൺഗ്രസിൽ അനിശ്ചിതത്വം

ജോസ് കെ മാണിക്ക് വഴിമുടക്കി റോഷി; കേരള കോൺഗ്രസിൽ അനിശ്ചിതത്വം

കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണെങ്കിലും പാർട്ടിയിലെ ആഭ്യന്തര ഭിന്നത ജോസ് കെ മാണിക്ക് വലിയ വെല്ലുവിളിയാകുന്നു. നിലവിൽ മന്ത്രിയായ റോഷി അഗസ്റ്റിന്റെ കടുത്ത എതിർപ്പാണ് മുന്നണി മാറ്റ നീക്കങ്ങൾക്ക് തടസ്സമായി നിൽക്കുന്നത്. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഒരു പിളർപ്പ് ജോസ് കെ മാണി ആഗ്രഹിക്കുന്നില്ലെങ്കിലും, നാളെ ചേരുന്ന നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ റോഷി അഗസ്റ്റിൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണ് സൂചന. റോഷിയെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതൃത്വം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

മുന്നണി മാറ്റ ചർച്ചകളിൽ മുസ്ലിം ലീഗാണ് പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നത്. പാലാ, തിരുവമ്പാടി സീറ്റുകൾക്ക് പുറമേ തൊടുപുഴ കൂടി വേണമെന്നതാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിനായി മറ്റൊരു സീറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ലീഗ് നേതൃത്വം അറിയിക്കുമ്പോഴും, സിപിഎം നേതാക്കളും ജോസ് കെ മാണിയുമായി സമാന്തര ചർച്ചകൾ നടത്തുന്നുണ്ട് എന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

See also  ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസം വരുന്നു; വിജയ് ദേവരകൊണ്ട – രശ്മിക ചിത്രം ‘VD14’ ടൈറ്റിൽ പ്രഖ്യാപനം നാളെ

Also Read: ജയിലിലായതിനാൽ സത്യപ്രതിജ്ഞ മുടങ്ങി; പയ്യന്നൂരിലും തലശ്ശേരിയിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

കോഴിക്കോട് ജില്ലയിലെ മലയോര മണ്ഡലമായ തിരുവമ്പാടിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്. കേരള കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ ലീഗ് തങ്ങളുടെ സീറ്റായ തിരുവമ്പാടി വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയ്ക്കും ക്രിസ്ത്യൻ വിഭാഗങ്ങൾക്കും നിർണായക സ്വാധീനമുള്ള ഇവിടെ ക്രൈസ്തവ സ്ഥാനാർത്ഥിയെ നിർത്തണമെന്ന ആവശ്യം പണ്ടേ ശക്തമാണ്. മുൻപ് ഈ വികാരം മുതലെടുത്ത് സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ച പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ലീഗ് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. എന്നാൽ പരസ്യമായി മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ലീഗ് പ്രാദേശിക നേതൃത്വം ഇപ്പോഴും സ്വീകരിക്കുന്നത്.

മറുഭാഗത്ത്, സിറ്റിംഗ് എംഎൽഎ ലിന്റോ ജോസഫിലൂടെ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. വയനാട് തുരങ്കപാത, മലയോര ഹൈവേ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എങ്കിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകളിൽ നേരിടേണ്ടി വന്ന തിരിച്ചടി ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കേരള കോൺഗ്രസ് മുന്നണി വിട്ടാൽ അത് മലയോര മേഖലകളിൽ വലിയ ആഘാതമുണ്ടാക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്.

See also  അമേരിക്കൻ യുദ്ധകപ്പൽ കടലിൽ താഴ്ത്തുമെന്ന് ഹൂതികളും, ഇറാനു വേണ്ടി പുതിയ പോർമുഖം

The post ജോസ് കെ മാണിക്ക് വഴിമുടക്കി റോഷി; കേരള കോൺഗ്രസിൽ അനിശ്ചിതത്വം appeared first on Express Kerala.

Spread the love

New Report

Close