എന്‍വിഡിയ മേധാവിയെ വീഴ്ത്തിയത് ചൈനീസ് ചാരവനിത മാത്രമോ, പിന്നില്‍ ആരൊക്കെ? മുന്‍ റഷ്യന്‍ ചാരസുന്ദരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ മുന്‍ സിഇഒ ജെന്സന് ഹുവാങ്… വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ്.
കാരണം മറ്റൊന്നുമല്ല, ഒരു ചൈനീസ് ചാരവനിതയുമായുള്ള അദ്ദേഹത്തിന്റെ രഹസ്യബന്ധം! ഈ വിഷയത്തില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ റഷ്യന്‍ ചാരവനിതയായിരുന്ന ആലിയ റോസ. വലിയ കമ്പനികളുടെ തലപ്പത്തുള്ളവരെ എങ്ങനെയാണ് ചാരവനിതമാര് തങ്ങളുടെ വലയിലാക്കുന്നത്? എന്താണ് ഈ ‘ഹണി ട്രാപ്പ്’? നമുക്ക് വിശദമായി പരിശോധിക്കാം.
ആലീസ് ഹുവാങ് സിംഗപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മെഗാസ്പീഡ്’ എന്ന ടെക്നോളജി കമ്പനിയുടെ മുന്‍ ഡയറക്ടര്‍. ബില്യണ്‍ കണക്കിന് ഡോളറിന്റെ അത്യാധുനിക എഐ ചിപ്പുകളുടെ ഇടപാടുകള്‍ കമ്പനി വഴി നടന്നിട്ടുണ്ട്. ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്നും, ജെന്സന് ഹുവാങ്ങുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ടി കമ്പനിയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നുമാണ് പ്രധാന ആരോപണം. എന്നാല്‍ ചൈന ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.
ഇവിടെയാണ് മുന്‍ റഷ്യന്‍ ചാരയായ ആലിയ റോസയുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. സോഷ്യല്‍ എഞ്ചിനീയറിംഗിലും, മനുഷ്യന്റെ മനസിനെ സ്വാധീനിക്കുന്ന തന്ത്രങ്ങളിലും വിദഗ്ധയായിരുന്ന ആലിയ, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഈ ബന്ധത്തിന് പിന്നിലെ ചാരവൃത്തിയുടെ ലക്ഷണങ്ങള്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
ഒരു ചാരന് ഒരിക്കലും അപ്രതീക്ഷിതമായി ഒരു സിഇഒയെ പരിചയപ്പെടില്ല എന്ന് ആലിയ റോസ പറയുന്നു. ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടാകും. ഈ കേസിലെ നാള്‍വഴികള്‍ നോക്കൂ. 2010-ലാണു തുടക്കം. ആലീസ് ഹുവാങ്ങിന്റെ ഭര്‍ത്താവായ കാങ് വെയ്, 2010ല്‍ ജെന്സന് ഹുവാങ്ങിനെ പരിചയപ്പെടുന്നു. കാങ് വെയ് പിന്നീട് ഓഹരി വിപണിയിലെ കൃത്രിമത്വത്തിന് പോലീസ് അന്വേഷണം നേരിട്ട വ്യക്തിയാണ് എന്നതും ശ്രദ്ധേയമാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം, കാങ് വെയ് തന്റെ ഭാര്യയായ ആലീസ് ഹുവാങ്ങിനെ ജെന്സന് ഹുവാങ്ങിന് പരിചയപ്പെടുത്തി കൊടുക്കുന്നു. നമുക്ക് വിശ്വാസമുള്ള ഒരാള്‍ വഴി മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ നമ്മള് സംശയിക്കില്ല. ഇതാണ് ‘സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ’ ആദ്യ പടി.
വെറുമൊരു സ്ത്രീയായല്ല, മറിച്ച് വലിയൊരു ബിസിനസ് ഓഫറുമായാണ് ആലീസ് എത്തിയത്. മെഗാസ്പീഡ് കമ്പനി വഴി വലിയ തോതില്‍ ചിപ്പുകള്‍ വാങ്ങിക്കൊണ്ട് അവര്‍ ജെന്‍സന്റെ വിശ്വാസം നേടിയെടുത്തു.
2024-ലും 2025-ലും ഇവര്‍ ഒരുമിച്ച് അത്താഴവിരുന്നുകളില്‍ പങ്കെടുക്കുന്നതും, ചുംബിക്കുന്നതും, ഒരേ കാറില്‍ യാത്ര ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് വെറുമൊരു ബിസിനസ് ബന്ധമല്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് ആലിയ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, എന്‍വിഡിയയിലെ മറ്റൊരു എക്സിക്യൂട്ടീവായ കിംബര്‍ലി പവലുമായും ജെന്സന് ബന്ധമുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍, ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ വ്യക്തിജീവിതത്തിലെ ദൗര്ബല്യങ്ങളെയാണ് കാണിക്കുന്നത്. ഭാര്യയോട് വിശ്വസ്തത പുലര്‍ത്താത്ത ഒരാള്‍ക്ക് രാജ്യസുരക്ഷയോട് എത്രത്തോളം വിശ്വസ്തത പുലര്‍ത്താനാകും എന്ന ചോദ്യവും ആലിയ ഉയര്‍ത്തുന്നുണ്ട്.
ആലിയ റോസ എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തിയത്? ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അവരുടെ പിതാവ് വഴിയാണ് മനുഷ്യക്കടത്തും മയക്കുമരുന്ന് മാഫിയയെയും നേരിടുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ആലിയ എത്തുന്നത്. പിന്നീട് ‘ഹണി ട്രാപ്പ്’ എന്ന പ്രത്യേക പരിശീലന പരിപാടിയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആ പരിശീലനത്തില്‍ പഠിപ്പിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. വശീകരണകല, അതായത് ഒരാളെ വൈകാരികമായും ശാരീരികമായും ആകര്‍ഷിക്കുക. അയാളെ സ്വാധീനിക്കുക. പ്രത്യേക വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ അവരെ നമ്മളിലേക്ക് മാനസികമായി ബന്ധിപ്പിക്കുക.
ഒരു ഹണി ട്രാപ്പ് ഓപ്പറേഷന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്ന് ആലിയ റോസ വ്യക്തമാക്കുന്നു. ഒരാളുമായി അടുത്ത ബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍, സാധാരണഗതിയില്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങള്‍ പോലും അവര്‍ പങ്കുവെച്ചു തുടങ്ങും. കിടപ്പറയിലെ സ്വകാര്യ സംഭാഷണങ്ങളില്‍ അറിയാതെ പോലും പല രഹസ്യങ്ങളും പുറത്തുവരാം.
ആലീസ് ഹുവാങ് സ്ഥാപിച്ച ഒരു ചൈനീസ് കമ്പനി, അമേരിക്ക നിരോധിച്ച എന്‍വിഡിയ ചിപ്പുകള്‍ സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തുക എന്നതിലുപരി, ടാര്‍ഗെറ്റിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുക എന്നതാണ് ഒരു ചാരന്റെ ദീര്‍ഘകാല ലക്ഷ്യം. വൈകാരികമായ ആശ്രിതത്വം ഉണ്ടാക്കിയെടുക്കുന്നതിലൂടെ, തങ്ങള്‍ക്കാവശ്യമുള്ള തീരുമാനങ്ങള്‍ ആ സിഇഒയെക്കൊണ്ട് എടുപ്പിക്കാന്‍ ചാരന്മാര്ക്ക് സാധിക്കും. ഈ കേസില്‍ ആലീസ് ഹുവാങ്ങിന്റെ ഭര്‍ത്താവ് കെന്‍ വെയ്യുടെ പശ്ചാത്തലമാണ് അന്വേഷണ ഏജന്‍സികള്‍ ആദ്യം പരിശോധിക്കേണ്ടതെന്നും ആലിയ പറയുന്നു.
ലോകത്തെ നിയന്ത്രിക്കുന്ന വന്‍കിട ടെക് കമ്പനികളുടെ മേധാവികള്‍ ഇന്ന് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് തന്നെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ, അവര്‍ എപ്പോഴും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ചാരന്മാരുടെയും നോട്ടപ്പുള്ളികളായിരിക്കും. എന്‍വിഡിയ വിവാദത്തില്‍ സത്യം എന്താണെന്ന് അന്വേഷണത്തിലൂടെ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.




