Skip to content
November 15, 2026
⌕

കാഞ്ഞിരമറ്റം,   മില്ലുങ്കൽ ടൂറിസവുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിന്റെ ഡി പി ആർ തയ്യാറാവുന്നു.

November 14, 2026
Share this post to

കാഞ്ഞിരമറ്റം/എറണാകുളം: ജല സമൃദ്ധിയും പ്രകൃതി ഭംഗിയും കൊണ്ട് ആളുകളെ ആകർഷിക്കുന്ന  കാഞ്ഞിരമറ്റത്തിന്റെ ടൂറിസം സാധ്യതകൾ സഞ്ചാരികൾക്കായി ഒരുക്കിക്കൊടുക്കാനുള്ള  നടപടികളുടെ ഭാഗമായി   ഉദ്യോഗസ്ഥർ മില്ലുങ്കൽ  സന്ദർശിച്ചു.


ആമ്പല്ലൂർ ഗ്രാമപഞ്ചായത്തലെ ജനങ്ങളുടെ അഭിമാന, സ്വപ്ന പദ്ധതിയാണ്  മില്ലുങ്കൽ ടൂറിസം. അതിൻ്റെ അടുത്ത ഘട്ടം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കാഞ്ഞിരമറ്റം മില്ലുങ്കൽ ഭാഗം സന്ദർശിച്ചത്. 


ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അജീഷ് കുമാർ, ടൂറിസം വകുപ്പ് ഇൻഫർമേഷൻ  ഓഫീസർ സുനിത, കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം മില്ലുങ്കലിൽ  എത്തിയത്.  

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സി ആർ ദിലീപ് കുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം കെ സുരേന്ദ്രൻ, ലീലാ ഗോപാലൻ, മെമ്പർമാരായ എം എസ് ഹമീദ് കുട്ടി, സലിം അലി, ഓവർസിയർ രേഷ്മ,   ദിവ്യ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.

Get more updates from Pudukad News on Google