loader image
ഷോർട്‌സ് അഡിക്ഷന് പൂട്ടിടാം; കുട്ടികൾക്ക് കണ്‍ട്രോള്‍ നിയന്ത്രണങ്ങളുമായി യൂട്യൂബ്

ഷോർട്‌സ് അഡിക്ഷന് പൂട്ടിടാം; കുട്ടികൾക്ക് കണ്‍ട്രോള്‍ നിയന്ത്രണങ്ങളുമായി യൂട്യൂബ്

കുട്ടികൾക്കും കൗമാരക്കാർക്കും പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് യൂട്യൂബ്. കുട്ടികൾ യൂട്യൂബ് ഷോർട്‌സ് കാണുന്ന സമയം നിയന്ത്രിക്കാനുള്ള സ്ക്രീൻ ടൈം കൺട്രോൾ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതോടെ കുട്ടികളുടെ ഡിജിറ്റൽ ശീലങ്ങളിൽ പൂർണ്ണ നിയന്ത്രണം ചെലുത്താൻ മാതാപിതാക്കൾക്ക് സാധിക്കും.

ഷോർട്‌സ് കാണുന്നതിന് ടൈമർ

പുതിയ സംവിധാനം അനുസരിച്ച് മാതാപിതാക്കൾക്ക് കുട്ടികൾക്കായി പ്രത്യേക സമയം നിശ്ചയിക്കാം. ഉദാഹരണത്തിന്, ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ഷോർട്‌സ് തനിയെ ഓഫാകുന്ന രീതിയിൽ ടൈമർ സെറ്റ് ചെയ്യാം. പഠനസമയത്തോ ഹോംവർക്ക് ചെയ്യുന്ന നേരത്തോ ഈ ടൈമർ സീറോ ആക്കി ഷോർട്‌സ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ഉറക്കസമയം, ഇടവേളകൾ എന്നിവയ്ക്കായി പ്രത്യേക റിമൈൻഡറുകളും സജ്ജീകരിക്കാം. അതേസമയം, കുടുംബമായി എവിടെയെങ്കിലും പോകുകയാണെങ്കിൽ യൂട്യൂബിൽ വീഡിയോകൾ കാണുന്നതിനുള്ള സമയം 30 അല്ലെങ്കിൽ 60 മിനിറ്റായി നിശ്ചയിക്കാം.

Also Read: ചരിത്രത്തിലാദ്യമായി ദൗത്യം പാതിവഴിയിൽ നിർത്തി നാസ; ക്രൂ-11 സംഘം ഭൂമിയിലേക്ക്! അണ്‍ഡോക്കിങ് പ്രക്രിയ വിയജകരം

See also  മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും

വിദ്യാഭ്യാസപരമായ ഉള്ളടക്കത്തിന് മുൻഗണന

രസകരമായ വീഡിയോകൾക്ക് പകരം കൗമാരക്കാരുടെ പ്രായത്തിന് അനുയോജ്യമായതും വിജ്ഞാനപ്രദവുമായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഇതിനായി ക്രാഷ് കോഴ്‌സുകൾക്കും വിദ്യാഭ്യാസ ചാനലുകൾക്കും ശുപാർശ പട്ടികയിൽ (Recommendations) മുൻഗണന നൽകും. നിലവാരം കുറഞ്ഞതും ശ്രദ്ധ തിരിക്കുന്നതുമായ വീഡിയോകൾ കുട്ടികളിലേക്ക് എത്തുന്നത് ഇതോടെ കുറയും. പ്രൊഫഷണലുകൾ, യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ, തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ ഗൈഡ് വികസിപ്പിച്ചെടുത്തത്.

അക്കൗണ്ട് മാനേജ്‌മെന്റ്

ഒരേ കുടുംബത്തിലുള്ളവർക്ക് വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്കായി പുതിയ അക്കൗണ്ടുകൾ എളുപ്പത്തിൽ തുടങ്ങാനുള്ള സംവിധാനവും ഉടൻ വരും. മൊബൈൽ ആപ്പിൽ നിന്നുതന്നെ രക്ഷാകർത്താവിനും കുട്ടികൾക്കും തങ്ങളുടെ പ്രൊഫൈലുകളിലേക്ക് വേഗത്തിൽ മാറാൻ സാധിക്കും. ഓരോരുത്തർക്കും അവരുടെ പ്രായത്തിന് ഉചിതമായ കണ്ടന്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഇത് ഉറപ്പാക്കും. വീട്ടിൽ യൂട്യൂബ് കാണുന്ന ഏതൊരാൾക്കും പ്രായത്തിനനുസരിച്ചുള്ള കണ്ടന്‍റുകളും ഉചിതമായ ക്രമീകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. ഏത് സമയത്തും ആരാണ് യൂട്യൂബ് കാണുന്നതെന്ന് ഇത് വ്യക്തമായി കാണിക്കുകയും ചെയ്യും.

ഡിജിറ്റൽ ലോകത്ത് നിന്ന് കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം, സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂട്യൂബ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജെന്നിഫർ ഫ്ലാനറി ഒകോണർ വ്യക്തമാക്കി.

See also  പാക് പ്രധാനമന്ത്രിയുടെ പേര് മാറിപ്പോയി! പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

The post ഷോർട്‌സ് അഡിക്ഷന് പൂട്ടിടാം; കുട്ടികൾക്ക് കണ്‍ട്രോള്‍ നിയന്ത്രണങ്ങളുമായി യൂട്യൂബ് appeared first on Express Kerala.

Spread the love

New Report

Close