കൊടും ക്രൂരത: ആലപ്പുഴയിൽ മദ്യലഹരിയിൽ പിതാവ് ഒന്നര വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ | Father Kills Child

ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിലായിരുന്ന പിതാവ് ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെ തറയിലടിച്ച് ക്രൂരമായി കൊലപ്പെടുത്തി. അസം സ്വദേശികളായ ദമ്പതികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്.(Father Kills Child, One Year Old Daughter Killed In Mavelikkara Alappuzha)
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ പെട്ടെന്ന് ഓടിവന്ന് ബലമായി എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
രാത്രി പത്തരയോടെ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ കുഞ്ഞ് മുറ്റത്ത് വീണാണ് പരിക്കേറ്റതെന്നാണ് മാതാപിതാക്കൾ ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ തലയിലുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംശയാസ്പദമായ രീതിയിലുള്ള ഗുരുതര പരിക്കുകൾ കണ്ടെത്തി. തുടർന്ന് പൊലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി പരിതോഷ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൂത്ത സഹോദരിയെയും ഇയാൾ ആക്രമിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Story Summary
In a tragic incident in Mavelikkara, Alappuzha, an intoxicated man allegedly killed his one-and-a-half-year-old daughter by slamming her onto the floor. Although the parents initially claimed the child sustained injuries from a fall while playing, hospital authorities alerted the police after noticing suspicious trauma on the body, leading to the father’s confession during interrogation.




