loader image
കെ. ബാബുവിന് കോടതി സമൻസ്! അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിർണ്ണായക നീക്കം

കെ. ബാബുവിന് കോടതി സമൻസ്! അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിർണ്ണായക നീക്കം

നധികൃത സ്വത്ത് സമ്പാദനക്കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ. ബാബുവിന് തിരിച്ചടി. കേസിൽ നേരിട്ട് ഹാജരാകാൻ കോടതി സമൻസ് അയച്ചു. 2007 മുതൽ 2016 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ കെ. ബാബു തന്റെ വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ഇന്ന് കൊച്ചി കലൂരിലെ പി.എം.എൽ.എ (PMLA) കോടതിയിൽ ഹാജരാകാനാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. വിജിലൻസ് അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോൾ കോടതി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് കെ. ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കലൂർ പിഎംഎൽഎ കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിക്കുകയും കോടതി എംഎൽഎയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്.

Also Read: ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ വി.ഡി. സതീശൻ്റെ വിസ്മയം ചീറ്റിപ്പോയി: പരിഹാസവുമായി എംഎ ബേബി

2007 ജൂലൈ മുതൽ 2016 ജനുവരി വരെയുള്ള കാലയളവിൽ ബാബു 25.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. 2016ൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് 2020ൽ ഇഡി ബാബുവിനെ വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

See also  ആരും സുരക്ഷിതരല്ല! ശാസ്ത്രജ്ഞരുടെ പ്രവചനങ്ങൾ പാളുന്നു; ബഹിരാകാശ മാലിന്യങ്ങൾ ഇനി മനുഷ്യരാശിക്ക് തീരാഭീഷണിയോ?

The post കെ. ബാബുവിന് കോടതി സമൻസ്! അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിർണ്ണായക നീക്കം appeared first on Express Kerala.

Spread the love

New Report

Close