loader image
ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു; വിമാന സർവീസുകൾ വഴിതിരിച്ചുവിടുന്നു, യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു; വിമാന സർവീസുകൾ വഴിതിരിച്ചുവിടുന്നു, യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ടെഹ്റാൻ: അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. സുരക്ഷാ കാരണങ്ങളാലാണ് ആകാശപാതയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാന കമ്പനികൾ ഇറാൻ ഒഴിവാക്കിയുള്ള ബദൽ റൂട്ടുകളിലൂടെയാണ് സർവീസ് നടത്തുന്നത്.

ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി സഞ്ചരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ സമയമെടുക്കും. ചില സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also Read: ഉപരോധങ്ങൾ തോൽക്കുന്നു, സഖ്യങ്ങൾ വളരുന്നു! റഷ്യയും ഇറാനും ചേർന്ന് കുരുക്കൊരുക്കുന്നത് ആർക്കു വേണ്ടി?

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ ഇറാൻ വ്യോമപാതയ്ക്ക് പകരം ബദൽ മാർഗങ്ങളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇത് വിമാനങ്ങൾ വൈകാൻ കാരണമായേക്കാം. റൂട്ട് മാറ്റാൻ കഴിയാത്ത വിമാനങ്ങൾ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇൻഡിഗോയും സമാന അറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാന കമ്പനികൾ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

See also  ദുബായ് ബീച്ചുകൾ ഇനി കൂടുതൽ സുരക്ഷിതം; സ്മാർട്ട് ക്യാമറകളും റോബോട്ടുകളും സജ്ജം

The post ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു; വിമാന സർവീസുകൾ വഴിതിരിച്ചുവിടുന്നു, യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.

Spread the love

New Report

Close