വൈ എം സി എ (YMCA) കുവൈത്ത് എക്യുമെനിക്കൽ കൺവെൻഷൻ

കുവൈത്ത്: വൈ എം സി എ(YMCA ) കുവൈത്ത് സംഘടിപ്പിക്കുന്ന 2026-ലെ എക്യുമെനിക്കൽ കൺവെൻഷനിൽ മുഖ്യ വചനസന്ദേശം നൽകുന്നതിനായി അനുഗ്രഹീത വചനപ്രഘോഷകൻ പാസ്റ്റർ അനീഷ് കാവാലം കുവൈത്തിലെത്തി.
നവംബർ 16, 17, 18 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (NECK) കോമ്പൗണ്ടിൽ വെച്ചാണ് കൺവെൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30-ന് യോഗങ്ങൾ ആരംഭിക്കും. മൂന്നു ദിവസങ്ങളിലും പാസ്റ്റർ അനീഷ് കാവാലം മുഖ്യ വചനസന്ദേശം നൽകും.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വൈ എം സി എ കുവൈത്ത് പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജനറൽ സെക്രട്ടറി മനോജ് പരിവണം, ജനറൽ കൺവീനർ ഡോ. സണ്ണി ആൻഡ്രൂസ്, കൺവെൻഷൻ കോർഡിനേറ്റർ കെ. എം. ജോർജ്, കമ്മിറ്റി അംഗങ്ങളായ ജോമി തോമസ്, ജോയൽ മാത്യു മാമ്മൻ എന്നിവർ ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.
Get more updates from Pudukad News on Google




