Skip to content
November 17, 2026
⌕

പാറയിൽ അബ്ദുൽ അസീസ് മടങ്ങുന്നു; മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം

November 16, 2026
Share this post to

ജിദ്ദ:   മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന പെരിന്തൽമണ്ണ മുനിസിപ്പൽ കെ എം സി സി വൈസ് പ്രസിഡന്റ് പാറയിൽ അബ്ദുൽ അസീസ് കുന്നപ്പള്ളി സ്വദേശത്തേക്ക് മടങ്ങുന്നു.    സാമൂഹ്യ രംഗത്ത്  നിറഞ്ഞു നിന്ന അദ്ദേഹത്തിന് ജിദ്ദ പെരിന്തൽമണ്ണ മുനിസിപ്പൽ കെ എം സി സി യാത്രയയപ്പ് നൽകി.


പെരിന്തൽമണ്ണ മണ്ഡലം കെ എം സി സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ പ്രസിഡന്റ് മുത്തു ജൂബിലി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ സെക്രട്ടറി മുസ്തഫ വി പി ഉദ്ഘാടനം ചെയ്തു.


ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇഷാഖ് മാസ്റ്റർ, മുസ്തഫ കോഴിശ്ശേരി, ഇഖ്ബാൽ മേലാറ്റൂർ, അലി ഹൈദർ, മണി, അമീർ, ഹസ്സൻ എടയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിലെ പ്രവാസി സമൂഹത്തിനും നാട്ടിലെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.


 സംഘടനയെ ശക്തിപ്പെടുത്തുന്നതിലും പ്രവാസികളുടെ പ്രയാസങ്ങളിൽ എന്നും കൂടെ നിൽക്കുന്നതിലും അസീസ് കുന്നപ്പള്ളി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.


അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. മുനിസിപ്പൽ കെ എം സി സി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്ത യോഗത്തിൽ വിവിധ കമ്മിറ്റികളുടെ കുടുംബ സുരക്ഷ പദ്ധതികൾ വിശദീകരിക്കുകയും നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർദ്ധനവിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഹംസ കുന്നപ്പള്ളി സ്വാഗതവും നിസാർ ജൂബിലി നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google