ലത്തീഫ് കുറ്റികുളം അനുസ്മരണം സംഘടിപ്പിച്ചു; മൂന്ന് പ്രതിഭകളെ ആദരിച്ചു | Mavoor Press Club memorial meeting

റിപ്പോർട്ട്: അൻവർ ഷരിഫ്
മാവൂർ: പത്രപ്രവർത്തന, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലത്തീഫ് കുറ്റികുളത്തിന്റെ സ്മരണ പുതുക്കി മാവൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. മാവൂർ ആയിഷ കോംപ്ലക്സിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. (Mavoor Press Club memorial meeting)
മാവൂരിലെ പത്രവിതരണ രംഗത്ത് 50 വർഷത്തിലേറെയായി സേവനം ചെയ്യുന്ന ആലി ഹസൻ, എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയയായ എം.വി. സഹ്ല ചെറൂപ്പ, FMGE പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. അമൽ കെ.എം. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ചു. മാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഉമ്മർ മാസ്റ്റർ, മുൻ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ഡോ. സി.കെ. ഷമീം, MCH പ്രസിഡന്റ് അബ്ദുൽ മജീദ്, ജില്ലാ സെക്രട്ടറി ടി.വി.എം. റിയാസ്, സി.എച്ച്. സെന്റർ സെക്രട്ടറി പി.പി. അബ്ദുൽ റഹ്മാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി എം. ഉസ്മാൻ സ്വാഗതവും പി.കെ. ഗിരീഷ് ചിറ്റാരിപിലാക്കൻ നന്ദിയും പറഞ്ഞു.
Summary: Mavoor Press Club organised a memorial meeting in honour of late Latheef Kuttikulam, recognising his contributions to journalism, literature and culture. Three achievers — Ali Hassan, M.V. Sahla Cheruppa and Dr Amal K.M. — were also honoured at the event.




