loader image
നാല് നാൾ നീളുന്ന ആഘോഷം; ഒമാൻ ഇന്ന് മുതൽ അവധിയിലേക്ക്

നാല് നാൾ നീളുന്ന ആഘോഷം; ഒമാൻ ഇന്ന് മുതൽ അവധിയിലേക്ക്

മസ്കത്ത്: ഒമാനിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് ഇന്ന് (വ്യാഴാഴ്ച) മുതൽ നാല് ദിവസം തുടർച്ചയായ അവധി. പൊതു-സ്വകാര്യ മേഖലകൾക്ക് ഒരുപോലെ ബാധകമായ ഈ അവധി ദിനങ്ങൾ പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാണ് പകരുന്നത്.

അവധി ദിനങ്ങൾ ഇങ്ങനെ

ജനുവരി 15 (വ്യാഴം): സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികം (അക്സഷൻ ഡേ).

ജനുവരി 16, 17 (വെള്ളി, ശനി): പ്രതിവാര വാരാന്ത്യ അവധികൾ.

ജനുവരി 18 (ഞായർ): ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ചുള്ള പൊതു അവധി.

Also Read: പകുതി വിലയ്ക്ക് ഡോളർ, സ്വദേശിക്ക് കിട്ടിയത് ‘കടലാസ്’; കുവൈത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ

സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാമേറ്റതിന്റെ ആറാം വാർഷികമാണ് ഇന്ന് രാജ്യം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് രാജ്യവ്യാപകമായി വിവിധ ആഘോഷ പരിപാടികളും വെടിക്കെട്ടും സംഘടിപ്പിച്ചിട്ടുണ്ട്. മതപരമായ പ്രാധാന്യമുള്ള ഇസ്‌റാഅ് മിഅ്‌റാജ് അവധി കൂടി ഞായറാഴ്ച എത്തിയതോടെയാണ് തുടർച്ചയായ നാല് ദിനങ്ങൾ ലഭിച്ചത്.

See also  ISRO SAC റിക്രൂട്ട്മെന്റ് 2026! തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

നാല് ദിവസത്തെ ഒഴിവ് ലഭിച്ചതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സലാല, ജബൽ അഖ്ദർ തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി കുടുംബങ്ങൾ യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മുതലായിരിക്കും രാജ്യത്തെ ഓഫീസുകൾ വീണ്ടും സജീവമാകുക.

The post നാല് നാൾ നീളുന്ന ആഘോഷം; ഒമാൻ ഇന്ന് മുതൽ അവധിയിലേക്ക് appeared first on Express Kerala.

Spread the love

New Report

Close