Skip to content
November 17, 2026
⌕

ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം: സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ​തി​രേ​യും നി​യ​മ​ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി

November 16, 2026
Share this post to

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ​തി​രേ​യും നി​യ​മ​ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി.


അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മു​ൻ മ​ന്ത്രി ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. 

കേ​സി​ൽ അ​ബ്ദു​റ​ഹി​മാ​നെ കൂ​ടാ​തെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​ൻ അ​ധ്യ​ക്ഷ​ൻ യു. ​ഷ​റ​ഫ​ലി എ​ന്നി​വ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.


മു​ൻ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ഗ​വ​ർ​ണ​ർ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങി​യ​ത്. നി​ല​വി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി (ആ​ർ​ബി​സി), എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ത​ന്നെ​യാ​കും പു​തി​യ ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. 

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് അ​ബ്ദു​റ​ഹി​മാ​നെ​തി​രാ​യ ആ​രോ​പ​ണം.

അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ലു​ക​ളും ക​ത്തി​ട​പാ​ടു​ക​ളും ന​ട​ത്തി​യെ​ന്നാ​ണ് സ​ത്യ​പാ​ല​നെ​തി​രാ​യ ക​ണ്ടെ​ത്ത​ൽ. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ സ്പോ​ൺ​സ​ർ​ക്ക് അ​നു​കൂ​ല​മാ​യി ക​രാ​റി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ടെ​ന്നാ​ണ് ഷ​റ​ഫ​ലി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

കാ​യി​ക​വ​കു​പ്പി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മെ​സി​യു​ടെ പേ​രി​ൽ പ​ണ​പ്പി​രി​വും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞാ​ൽ പ​ത്തു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്താ​നാ​ണ് നീ​ക്കം.

Get more updates from Pudukad News on Google