ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി | Alappuzha holiday November 24

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് നവംബർ 24ന് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു (Alappuzha holiday November 24). കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി ബാധകമാകുക.
ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ഉണ്ടായിരിക്കും. അതേസമയം, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Story Summary:
A local holiday has been declared on November 24 in four taluks of Alappuzha district—Kuttanad, Chengannur, Mavelikkara and Ambalappuzha—in connection with the Chakkulathukavu Pongala festival. The holiday applies to government offices and educational institutions, but previously scheduled public examinations will continue as planned.




