കൊല്ലത്ത് വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടത് രണ്ട് ദിവസത്തിന് ശേഷം | Kollam Uliyakkovil couple death

കൊല്ലം: ഉളിയക്കോവിലിൽ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത് (Kollam Uliyakkovil couple death).
അപ്പുക്കുട്ടൻ മുകുന്ദനെ വീടിന്റെ ഹാളിൽ വീണുകിടക്കുന്ന നിലയിലും ബീനയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് വീട്ടിലെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദമ്പതികളുടെ മക്കൾ വിദേശത്താണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
An elderly couple, Appukuttan Mukundan (78) and Beena Mukundan (74), were found dead at their home in Uliyakkovil, Kollam. Police discovered their bodies after opening the house, which had reportedly remained locked for two days. An investigation is underway.




