loader image
വായ നിറയെ പണം; പരിശോധനയിൽ കുടുങ്ങി സന്നിധാനത്തെ ജീവനക്കാർ, പിടികൂടിയത് സ്വർണ്ണവും വിദേശ നോട്ടുകളും

വായ നിറയെ പണം; പരിശോധനയിൽ കുടുങ്ങി സന്നിധാനത്തെ ജീവനക്കാർ, പിടികൂടിയത് സ്വർണ്ണവും വിദേശ നോട്ടുകളും

ബരിമല സന്നിധാനത്തെ ഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസികളും സ്വർണ ലോക്കറ്റും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് താത്കാലിക ദേവസ്വം ജീവനക്കാരെ ദേവസ്വം വിജിലൻസ് പിടികൂടി. ആലപ്പുഴ കൊടുപ്പുന്ന സ്വദേശി എം.ജി. ഗോപകുമാർ (51), കൈനകരി സ്വദേശി സുനിൽ ജി.നായർ (51) എന്നിവരാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് നടത്തിയ പരിശോധനയിൽ ഇവരുടെ വായ അസ്വാഭാവികമായി വീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വിദേശ കറൻസികളിലെ പ്രത്യേക കോട്ടിങ് കാരണം അവ വായിലിട്ടാലും നശിയില്ലെന്നത് മുതലെടുത്തായിരുന്നു പ്രതികളുടെ ഈ സാഹസം.

പ്രതികളുടെ മുറികളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഗോപകുമാറിന്റെ ബാഗിൽനിന്ന് 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റും കണ്ടെടുത്തു. സുനിൽ ജി.നായരുടെ പക്കൽനിന്ന് 25,000 രൂപയും 17 വിദേശ കറൻസികളും പിടിച്ചെടുത്തു. മലേഷ്യൻ റിംഗിറ്റ്, യൂറോ, കനേഡിയൻ ഡോളർ, യുഎഇ ദിർഹം തുടങ്ങിയ കറൻസികളാണ് ഇവർ വായ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. പിടികൂടിയ പ്രതികളെ സന്നിധാനം പോലീസിന് കൈമാറി.

Also Read: വാഹന നികുതി അടച്ചില്ലേ? ഭൂമി വിൽക്കാൻ കഴിയില്ല; ഉടമകൾക്കെതിരെ റവന്യൂ റിക്കവറി നടപടി

See also  അനുവാദമില്ലാതെ സംസാരം റെക്കോർഡ് ചെയ്തു; 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്തെ ജീവനക്കാരുടെ ബാങ്ക്, തപാൽ ഇടപാടുകൾ നിരീക്ഷിക്കാൻ വിജിലൻസ് തീരുമാനിച്ചു. സന്നിധാനത്തുനിന്ന് സ്ഥിരമായി നാട്ടിലേക്ക് പണമയക്കുന്ന ജീവനക്കാരുടെ പട്ടിക ബാങ്കുകളോടും പോസ്റ്റ് ഓഫീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം തുക ജീവനക്കാർക്ക് എവിടെനിന്ന് ലഭിക്കുന്നുവെന്നും, ഇത് കൈക്കൂലിയോ മോഷണമുതലോ ആണോ എന്നും വിജിലൻസ് എസ്‌പി വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയാണ്.

The post വായ നിറയെ പണം; പരിശോധനയിൽ കുടുങ്ങി സന്നിധാനത്തെ ജീവനക്കാർ, പിടികൂടിയത് സ്വർണ്ണവും വിദേശ നോട്ടുകളും appeared first on Express Kerala.

Spread the love

New Report

Close