Skip to content
November 19, 2026
⌕

വിവാഹമോചനം ആഘോഷമാക്കി ദക്ഷിണകൊറിയൻ യുവതി; ‘ഇനി ഒരിക്കലും എന്നെത്തന്നെ കൈവിടില്ല’ | South Korean divorce party

November 17, 2026
Share this post to
South Korean divorce party

വിവാഹമോചനത്തെ ജീവിതത്തിലെ പരാജയമായി കാണാതെ പുതിയൊരു തുടക്കമായി ആഘോഷിച്ച് ദക്ഷിണകൊറിയൻ യുവതി. 37കാരിയായ ചോ സ്യൂങ്-യോണാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് വിവാഹമോചന പാർട്ടി സംഘടിപ്പിച്ചത്. വിവാഹസൽക്കാരത്തിന് സമാനമായ രീതിയിൽ ഒരുക്കിയ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. (South Korean divorce party)

വെള്ള വസ്ത്രം ധരിച്ചെത്തിയ ചോ, അലങ്കരിച്ച വേദിയിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചാണ് പുതിയ ജീവിതഘട്ടത്തെ വരവേറ്റത്. ചടങ്ങിനിടെ അതിഥികളെ അഭിസംബോധന ചെയ്തപ്പോൾ വികാരാധീനയായ താരം, പ്രണയത്തിനുവേണ്ടി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താൻ ഇനി തയ്യാറല്ലെന്ന് പറഞ്ഞു.
“സ്നേഹിക്കപ്പെടാൻ വേണ്ടി ഇനി ഞാൻ എന്നെത്തന്നെ ചെറുതാക്കില്ല. എന്ത് സംഭവിച്ചാലും ഇനിയൊരിക്കലും എന്നെത്തന്നെ കൈവിടില്ല” എന്നായിരുന്നു ചോയുടെ വാക്കുകൾ. വിവാഹമോചനത്തിന് ശേഷവും സ്വന്തം ജീവിതത്തിനും വ്യക്തിത്വത്തിനും മുൻഗണന നൽകണമെന്ന സന്ദേശമാണ് അവർ പങ്കുവച്ചത്.

ചോയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിവാഹമോചനം പൊതുവേദിയിൽ ആഘോഷിക്കേണ്ട കാര്യമാണോ എന്ന് ചിലർ ചോദിച്ചപ്പോൾ, പുതിയ ജീവിതം തുടങ്ങാനുള്ള അവരുടെ ധൈര്യത്തെ നിരവധി പേർ അഭിനന്ദിച്ചു. വിവാഹം പോലെ തന്നെ വിവാഹമോചനവും ജീവിതത്തിലെ സ്വാഭാവികമായൊരു അനുഭവമാണെന്നും അതിനെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകൾ മാറണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by 승연 | 이혼식 · 쌍둥이 싱글맘 (@aprilsycho)

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, വിവാഹമോചിതരായ സ്ത്രീകളെക്കുറിച്ചുള്ള ദക്ഷിണകൊറിയയിലെ സാമൂഹിക മുൻവിധികളെ ചോദ്യം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ചോ വ്യക്തമാക്കി. രാജ്യത്ത് വിവാഹമോചന പാർട്ടികൾ ഇപ്പോഴും അപൂർവമാണ്. വിവാഹബന്ധം വേർപെടുത്തുന്നത്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, സാമൂഹികമായ വിമർശനങ്ങളും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരുന്ന വിഷയമായി തുടരുന്ന സാഹചര്യത്തിലാണ് ചോയുടെ വേറിട്ട തീരുമാനം ശ്രദ്ധ നേടുന്നത്.

Summary: South Korean woman Cho Seung-yeon, 37, celebrated her official divorce with a party attended by friends and family. She said she would no longer compromise her identity for love and wanted to challenge the stigma surrounding divorced women.

Get more updates from Pudukad News on Google