Skip to content
November 19, 2026
⌕

അവിഹിതബന്ധം പുറത്തറിഞ്ഞു; ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയും കാമുകനും | Bihar husband murder case

November 17, 2026
Share this post to
crime

ബിഹാറിൽ അവിഹിതബന്ധം പുറത്തറിഞ്ഞതിനെത്തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. പട്ന ജില്ലയിലെ ദൗലത്പുർ സിമ്രി ഗ്രാമത്തിൽ വാടകവീടിന് മുന്നിൽ വെടിയേറ്റു മരിച്ച മുഹമ്മദ് ഇർഫാൻ ഇമാമിന്റെ (32) കൊലപാതകത്തിലാണ് ഇരുവരും പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ 10 രാത്രി ബൈക്കിലെത്തിയ രണ്ടുപേർ ഇർഫാന്റെ വാടകവീട്ടിന്റെ വാതിലിൽ മുട്ടി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. പുറത്തുവന്ന ഇർഫാന്റെ തലയ്ക്ക് വെടിയുതിർത്ത് അക്രമികൾ രക്ഷപ്പെട്ടു. (Bihar husband murder case)

സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇർഫാന്റെ ഭാര്യയെയും കാമുകനായ കരൺ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇരുവരും പരസ്പരവിരുദ്ധമായ മൊഴികൾ നൽകുകയും അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംശയത്തിന് ഇടയാക്കിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അമരേന്ദ്ര കുമാർ ഝാ പറഞ്ഞു. കരണിന്റെ പ്രായപൂർത്തിയാകാത്ത ഒരു ബന്ധുവിനെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ ഇർഫാന്റെ ഭാര്യയും കരൺ കുമാറും രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. ബന്ധത്തെക്കുറിച്ച് ഇർഫാൻ അറിഞ്ഞതോടെ കുടുംബത്തിൽ തർക്കങ്ങൾ രൂക്ഷമായി. ഇതിനു പിന്നാലെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഒരു വർഷം മുമ്പ് മൗദാഹി ഗ്രാമത്തിന് സമീപം ഇർഫാനെ വെടിവച്ചിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു സംഭവം നടന്നതിന് തെളിവുകളൊന്നും അന്വേഷണത്തിൽ ലഭിച്ചില്ല. ഇതും ഭാര്യയെക്കുറിച്ചുള്ള സംശയം ശക്തമാക്കി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഭാര്യ സമ്മതിച്ചതായും ബന്ധവും കുറ്റകൃത്യത്തിലെ പങ്കും കരൺ കുമാർ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കൊലയാളികൾക്കായി തിരച്ചിൽ തുടരുകയാണ്.

Summary: A woman and her lover were arrested in Bihar for allegedly hiring contract killers to murder her husband after he discovered their relationship. Police have identified the two shooters involved in the killing and are searching for them.

Get more updates from Pudukad News on Google