Skip to content
November 19, 2026
⌕

“മാഹി, നിന്നെയോർത്ത് അഭിമാനം”; ധോണിയുടെ പുതിയ തുടക്കത്തിന് സാക്ഷിയുടെ ഹൃദയസ്പർശിയായ കുറിപ്പ് | Sakshi Dhoni emotional Instagram post

November 18, 2026
Share this post to
Sakshi Dhoni emotional Instagram post

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള കളിക്കാരനെന്ന നിലയിലെ യാത്ര അവസാനിപ്പിച്ച് പുതിയ ചുമതലയിലേക്ക് കടക്കുന്ന എം.എസ്. ധോണിക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി ഭാര്യ സാക്ഷി. ധോണിയുടെ കരിയറിലുടനീളം പിന്തുണയും സ്നേഹവും നൽകിയ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. (Sakshi Dhoni emotional Instagram post)

ചില അധ്യായങ്ങൾ അവസാനിക്കുന്നത് മനോഹരമായ പുതിയ തുടക്കങ്ങൾക്കുവേണ്ടിയാണെന്ന് സാക്ഷി കുറിച്ചു. ധോണിയെ വർഷങ്ങളായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. പുതിയ തുടക്കങ്ങൾക്കും യാത്രകൾക്കും കൂടുതൽ മനോഹരമായ ഓർമകൾക്കും ആശംസകൾ നേർന്ന സാക്ഷി, ധോണിയെക്കുറിച്ച് അഭിമാനമുണ്ടെന്നും കുറിച്ചു. മലനിരകളുടെ പശ്ചാത്തലത്തിലുള്ള ധോണിയുടെ ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. പോസ്റ്റ് പുറത്തുവന്നതോടെ ആരാധകരുടെ സ്നേഹവും ആശംസകളും നിറഞ്ഞ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.

 

View this post on Instagram

 

A post shared by Sakshi Singh (@sakshisingh_r)

ഐപിഎൽ 2027ന് മുന്നോടിയായി ധോണിയെ ടീമിന്റെ മെന്ററായി നിയമിച്ചതായി ചെന്നൈ സൂപ്പർ കിങ്‌സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2008ൽ ആരംഭിച്ച ഐപിഎൽ കളിക്കാരൻ എന്ന നിലയിലെ 19 വർഷത്തെ യാത്രയ്ക്കാണ് വിരാമമാകുന്നത്. ടീമിനായി 16 സീസണുകളിൽ കളിച്ച ധോണി ഇനി പുതിയ ചുമതലയിലാകും ഫ്രാഞ്ചൈസിക്കൊപ്പം തുടരുക. ധോണിയുടെ ക്യാപ്റ്റൻസിയിൽ അഞ്ച് തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടിയത്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലായിരുന്നു ടീമിന്റെ കിരീടനേട്ടങ്ങൾ. ലീഗിന്റെ തുടക്കം മുതൽ നിർണായക സാന്നിധ്യമായിരുന്ന ധോണി, ക്യാപ്റ്റനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ശ്രദ്ധേയമായ നേട്ടങ്ങളോടെയാണ് കളിക്കളത്തിലെ അധ്യായം അവസാനിപ്പിക്കുന്നത്.

Summary: Sakshi Dhoni shared an emotional note thanking fans for their support throughout MS Dhoni’s cricketing career. The tribute comes after CSK appointed Dhoni as the team’s mentor ahead of IPL 2027, marking the end of his IPL playing career.

Get more updates from Pudukad News on Google