Skip to content
November 19, 2026
⌕

പശ്ചിമേഷ്യ പുകയുന്നു: കുവൈത്തിലും ബഹ്‌റൈനിലും ഡ്രോൺ ആക്രമണവുമായി ഇറാൻ; സമാധാന ചർച്ച വഴിമുട്ടി? ഇറാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന പേരിൽ ബഹ്‌റൈനിലെ 64 ഷിയാ പുരോഹിതർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമായത്

November 18, 2026
Share this post to

ടെഹ്റാൻ: ഒൻപത് മാസത്തോളം പിന്നിട്ട യുഎസ്-ഇറാൻ യുദ്ധം പശ്ചിമേഷ്യയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തുന്നു. സമാധാന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുന്നതിനിടെ കുവൈത്തിലും ബഹ്‌റൈനിലും വീണ്ടും ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഇതിനു തിരിച്ചടിയായി ഇറാൻ്റെ തെക്കൻ ദ്വീപായ ഖ്വേഷമിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. 

ഇതിനു തിരിച്ചടിയായി കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി. ഇതിനിടെ ഇറാഖിലെ ആഭ്യന്തര സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇറാൻ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനി ബാഗ്ദാദിലെത്തിയിട്ടുണ്ട്.


ചൊവ്വാഴ്ച രാത്രി കുവൈത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി കുവൈത്ത് സൈന്യം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തകർക്കുന്നതിനിടെ രാജ്യത്ത് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു. 


കുവൈത്തിലെ യുഎസ് സൈനിക താവളത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് നാവികസേനയുടെ ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലെ റഡാർ സംവിധാനത്തിന് നേരെയും ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായി. 


അഞ്ചു ദിവസത്തിനിടെ ബഹ്‌റൈന് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇറാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന പേരിൽ ബഹ്‌റൈനിലെ 64 ഷിയാ പുരോഹിതർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമായത്.


ബഹ്‌റൈനിലെ ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിലാണ് ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഖ്വേഷം ദ്വീപിൽ യുഎസ് പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ ജനവാസ മേഖലകൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടങ്ങളില്ലെന്ന് ഇറാൻ അറിയിച്ചു. 


തുടർന്ന് കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 


താവളത്തിലെ യുഎസ് ഡ്രോണുകളും മിസൈൽ സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ വ്യോമ പ്രതിരോധം ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം നേരത്തെ പറഞ്ഞിരുന്നു.

Get more updates from Pudukad News on Google