കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ: ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി | Kerala High Court

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്പെൻഷൻ നടപടികൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.(Kerala High Court to Pronounce Verdict on Kalady Sanskrit University Student Suspension Plea)
വിദ്യാർഥി പ്രതിഷേധങ്ങൾ കലാലയങ്ങളിൽ എക്കാലത്തും സ്വാഭാവികമായി ഉണ്ടാകുന്നതല്ലേ എന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. എന്നാൽ, ബിരുദദാന ചടങ്ങിനിടെ ഇത്തരം പ്രതിഷേധങ്ങൾ മുൻപ് കണ്ടിട്ടില്ലെന്നായിരുന്നു സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിന്റെ മറുപടി. നടപടിക്ക് വിധേയരായ വിദ്യാർഥികൾക്കെതിരെ മുൻപും കേസുകൾ നിലവിലുണ്ടെന്നും സർവകലാശാല കോടതിയെ അറിയിച്ചു.
അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചട്ടങ്ങൾ പാലിച്ചല്ല തയ്യാറാക്കിയതെന്ന് വിദ്യാർഥികൾ കോടതിയിൽ വാദിച്ചു. തങ്ങൾ എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് ഇതുവരെ അന്വേഷണ സമിതി വ്യക്തമാക്കിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വാദത്തിനിടെ മാധ്യമങ്ങളുടെ ഇടപെടലുകളെക്കുറിച്ചും കോടതി പരാമർശിച്ചു. എന്ത് റിപ്പോർട്ട് ചെയ്യണമെന്നും ചെയ്യേണ്ടെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലേയെന്ന് കോടതി പ്രതികരിച്ചു.
Story Summary
The Kerala High Court will pronounce its verdict on Monday regarding the plea filed by students challenging their suspension by the Sree Sankaracharya University of Sanskrit, Kalady. While the court remarked that student protests are common, the students maintained their stand against apologizing, arguing that the inquiry report violated university norms.




