ശങ്കരായപുരത്ത് പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ പ്രവർത്തനങ്ങളുമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ

പാലക്കാട് : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ പരിപാടിയുടെ (RAWE) ഭാഗമായി, അരസമ്പാളയത്തെ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ ശങ്കരായപുരം ഗ്രാമത്തിലെ കർഷകർക്കായി പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ (PRA) പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ബാർ ഗ്രാഫ്, വെൻ ഡയഗ്രം, സീസണൽ കലണ്ടർ എന്നിവ ഉപയോഗിച്ച് പ്രാദേശിക കാർഷിക രീതികളും കർഷകരുടെ അഭിപ്രായങ്ങളും മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.
ഐശ്വര്യ, അർപിത, ഹൃദയ എ, ശിവഗണേശ്, ശിവാനി, നന്ദന, അനഘ, അനൂജ ബി, അനൂജ എസ്, അശ്വിൻ, ദേവാനന്ദ്, പി. യു. ഹൃദയ എന്നിവരടങ്ങിയ വിദ്യാർത്ഥി സംഘം കോളേജ് ഡീൻ ഡോ. സുധീഷ് മണലിലിന്റെ മാർഗനിർദേശത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
Get more updates from Pudukad News on Google




