കേന്ദ്ര ഗവണ്മെൻ്റിൻ്റെ നയം അനധികൃത സ്വർണ്ണവ്യാപാരം വർദ്ധിക്കുന്നു: ജസ്റ്റിൻ പാലത്ര

ആലപ്പുഴ: സ്വർണ്ണത്തിന്മേലുള്ള എക് സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ച കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിലപാട് അനധികൃത സ്വർണ്ണവ്യാപാരം വർദ്ധിക്കാൻ കാരണമായെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു,
എ.കെ.ജി.എസ്.എം.എ. ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജുവൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, വിദേശത്ത് നിന്ന് അനധികൃതമായി വ്യാപകമായ രീതിയിൽ സ്വർണ്ണ ഇറക്കുമതിനടക്കുന്നു ഇറക്കുമതിച്ചുങ്കം കുറച്ച് അനധികൃതവ്യാപാരം തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
ചെറുകിട സ്വർണ്ണവ്യാപാര മേഖലയെ തകർക്കുകയും, കോർപ്പറേറ്റുകളെ വളർത്തുന്നതാണ് കേന്ദ്ര ഗവണ്മെൻ്റ് നയം, മുമ്പെങ്ങും ഇല്ലാത്ത രീതിയിലുള്ള ജി.എസ്.ടി വരുമാനം വർദ്ധിച്ചുവെന്ന മുഖ്യന്ത്രി തത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിൽ അനധികൃത ജി. എസ്. ടി പരിശോധനകൾ നിർത്തിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു
യു.ഐ. പി നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു വ്യവസായമികവിനും , കാരുണ്യ പ്രവർത്തനത്തിനും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അവാർഡ് ലഭിച്ച സംഘടനയുടെ സംസ്ഥാന ട്രഷറർ ബിന്ദു മാധവിനെ ആദരിച്ചു,
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്രജുവൽ മീറ്റ് സന്ദേശം നൽകി സ്വർണ്ണവില ഇടിവ് താൽക്കാലികമാണന്ന് ഡിസംബറോടെ രാജ്യാന്തരവിപണി സജീവമാകുന്നതോടെ വില വർദ്ധനവ് ഉണ്ടാകുമെന്ന് സംസ്ഥാന ട്രഷറർ ബിന്ദു മാധവ് പറഞ്ഞു

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സ്വർണ്ണവ്യാപാരി പി. പഴനി യുടെ പേരിൽ എൻഡോവ്മെൻ്റ് ഏർപ്പെടുത്താൻ ജില്ലാ കമ്മിറ്റി, തീരുമാനിച്ചു,, സംസ്ഥാന സെക്രട്ടറി കണ്ണൻ ശരവണ പ്രസംഗിച്ചു,പുതിയ ജില്ലാഭാരവാഹികളായി നസീർ പുന്നക്കൽ ( പ്രസിഡൻ്റ്) വേണു കൊപ്പാറ ചാരമൂട് ( വർക്കിംഗ് പ്രസിഡൻ്റ്) മോഹൻമാരാരിക്കുളം, നാസർ മുട്ടം, അബ്ദുല്ല അണ്ടോളി , എം. പി. ഗുരു ദയാൽ ( വൈസ് പ്രസിഡൻ്റ് മാർ) ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ, വർക്കിംഗ് ജനറൽ സെക്രട്ടറി കെ.നാസർ, സെക്രട്ടറിമാർ, ബഷീർ തട്ടാപറമ്പിൽ, വിജയൻ ചാരമൂട്,മുരുകേഷ് ചെങ്ങന്നൂർ, സാജു പട്ടാറ , എൻ . ജെ ,ജോസഫ്, ട്രഷറർ എബി തോമസ് അലീന




