പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ; 1.03 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി. വിഴിഞ്ഞം തുറമുഖത്തെ രാജ്യാന്തര സമുദ്രവ്യാപാര കേന്ദ്രമാക്കാൻ 12 സുപ്രധാന പദ്ധതികൾ അവതരിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. മിഷൻ സമുദ്ര പദ്ധതിയാണ് പ്രധാനമായും അവതരിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളർത്തുന്നതിനൊപ്പം കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി.
1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണനയും ആവശ്യപ്പെട്ടു.
ജിഡിപി കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുക, അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു’- എന്ന കുറിപ്പോടെയാണ് മോദിയുമായുള്ള ചിത്രങ്ങൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്.
ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെയും നേതൃമാറ്റത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
എംഎൽഎമാർക്കും മന്ത്രിമാർക്കും ഇടയിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഉന്നയിക്കാമായിരുന്നു.
എന്നാൽ അടുത്തിടെ നടന്ന യോഗത്തിൽ ആരും യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ ആഭ്യന്തര ഭിന്നതകളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സോണിയ ഗാന്ധിയുടെ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അഞ്ചാം നിരയിൽ ഇരിപ്പിടം നൽകി അപമാനിച്ചു എന്ന ആരോപണങ്ങൾക്കും പരമേശ്വര മറുപടി നൽകി. ചടങ്ങിൽ ആർക്കും പ്രത്യേകമായി ഇരിപ്പിടങ്ങൾ സംവരണം ചെയ്തിരുന്നില്ല.
എല്ലാവർക്കും വന്നിരിക്കാവുന്ന രീതിയിലായിരുന്നു ക്രമീകരണം. സിദ്ധരാമയ്യ വൈകിയെത്തിയതുകൊണ്ടാണ് അഞ്ചാം നിരയിൽ ഇരിക്കേണ്ടി വന്നതെന്നും, അദ്ദേഹത്തെ അപമാനിക്കാനോ അവഗണിക്കാനോ യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




