എ.ഐ.സി.സി സെക്രട്ടറിമാരെ പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് അഡ്വ. എസ്. ശരത്തും സൈമൺ അലക്സും പുതിയ സെക്രട്ടറിമാർ. കാലാവധി പൂർത്തിയാക്കിയ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പം മാത്യു ആന്റണിയും ടി.എൻ. പ്രതാപനും പദവി ഒഴിഞ്ഞു. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല മയൂര എസ്. ജയകുമാറിനും ഗണേഷ് കുമാർ യാദവിനും

ന്യൂഡൽഹി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) സെക്രട്ടറിമാരെ പുനഃസംഘടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ ഉത്തരവിറക്കി. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള 81 പുതിയ എ.ഐ.സി.സി സെക്രട്ടറിമാരുടെ പട്ടികയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ടത്.
പുതിയ പട്ടികയിൽ കേരളത്തിൽ നിന്ന് അഡ്വ. എസ്. ശരത്തിനെയും സൈമൺ അലക്സിനെയും എ.ഐ.സി.സി സെക്രട്ടറിമാരായി നിയമിച്ചു. അഡ്വ. എസ്. ശരത്തിന് കർണാടകയുടെയും, സൈമൺ അലക്സിന് തെലങ്കാനയുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്.
കൂടാതെ മലയാളിയായ അനിൽ എ. തോമസിനെ മേഘാലയ, മിസോറം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായി മയൂര എസ്. ജയകുമാർ, ഗണേഷ് കുമാർ യാദവ് എന്നിവരെ നിയമിച്ചു.
അതേസമയം, കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പം ടി.എൻ. പ്രതാപൻ, മാത്യു ആന്റണി എന്നിവരും എ.ഐ.സി.സി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് ഒഴിവായി. സ്ഥാനമൊഴിഞ്ഞവരുടെ സേവനങ്ങളെ പാർട്ടി അഭിനന്ദിക്കുന്നതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
-
കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസ്: പ്രണവ് ഝാ, ഗൗരവ് പാണ്ഡി.
-
കമ്മ്യൂണിക്കേഷൻ, പബ്ലിസിറ്റി, മീഡിയ (സോഷ്യൽ & ഡിജിറ്റൽ മീഡിയ ഉൾപ്പെടെ): ഡോ. വിനീത് പൂനിയ, രുചിര ചതുർവേദി.
-
കേരളം, ലക്ഷദ്വീപ്: മയൂര എസ്. ജയകുമാർ, ഗണേഷ് കുമാർ യാദവ്.
-
തമിഴ്‌നാട്, പുതുച്ചേരി: നിവേദിത് ആൽവ, ജംഗ ഗൗതം, വെങ്കിടേശ്വർ.
-
കർണാടക: നെറ്റ ഡിസൂസ, മോഹൻ ജോഷി, സയ്യിദ് അസ്മത്തുള്ള ഹുസൈനി, അഡ്വ. എസ്. ശരത്.
-
തെലങ്കാന: സച്ചിൻ സാവന്ത്, സൈമൺ അലക്സ്.
-
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് & വിദേശകാര്യം: ഡോ. ആരതി കൃഷ്ണ.
-
അഡ്മിനിസ്ട്രേഷൻ: സുശാന്ത് മിശ്ര, മനോജ് ത്യാഗി.
-
ട്രെയിനിങ്, സന്ദേശ്: സന്തോഷ് കോൽകുണ്ട.




