ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിന്മേൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി നിർദേശം.

കൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിന്മേൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി.
ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഭക്തജനങ്ങളോട് ക്ഷോഭിക്കരുത്. ഭക്തരും ജീവനക്കാരും ഒരു മര്യാദ പുലർത്തണം. ദർശനത്തിനായുള്ള ക്യൂ സുഗമമായി
കൊണ്ടു പോകണം.
എന്നാൽ ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം അതിരു വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
Get more updates from Pudukad News on Google




