80 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാൻഡ് വില്ലേജ്! രണ്ട് കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന രജിത് മേനോൻ നായകനായ ‘ചിറ്റുകുറിഞ്ഞി’ നവംബർ 27ന് തീയേറ്ററുകളിൽ എത്തുന്നു!

യുവതാരം രജിത് മേനോൻ,, ദീപ്ഷിക എന്നിവരെ പ്രധാന വേഷങ്ങളാക്കി നവാഗതനായ വി.ജെ. മീനാക്ഷി സുന്ദരം തമിഴിൽ രചനയും സംവിധാനവും ചെയ്യുന്ന പുതിയ റൊമാൻ്റിക് ത്രില്ലറണ് ‘ചിറ്റുകുറിഞ്ഞി’. ബ്ലാക്ക് ആൻഡ് വൈറ്റ് മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഡി.ജൂഡ് അനന്ത്, എ. വി സൊല്യൂഷൻസിൻ്റെ ബാനറിൽ രാജേഷ് ആർ എന്നിവർ നിർമ്മിക്കുന്ന ചിത്രം നവംബർ 27 ന് തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്.
പ്രണയം, ഹ്യൂമർ, ഫാന്റസി എന്നിവയെ പുതുമയാർന്ന തിരക്കഥയിൽ, 1983, 2023 എന്നീ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ കൂട്ടിയിണക്കി, പ്രേക്ഷകർക്ക് നവ്യാനുഭൂതി നൽകുന്ന ഒരു സൃഷ്ടിയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
1983-നെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സിനിമയ്ക്കായി കൊടൈക്കനാലിലെ പള്ളങ്കി മലയോര മേഖലയിൽ ഏകദേശം 80 ഏക്കർ വിസ്തൃതിയിൽ കൂറ്റൻ ഗ്രാമീണ സെറ്റ് ഒരുക്കി, ആ കാലഘട്ടത്തിന്റെ സ്വാഭാവിക അന്തരീക്ഷം തന്മയത്വത്തോടെ പുനഃസൃഷ്ടിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.
ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ലോകപ്രശസ്ത ബുഡാപെസ്റ്റ് സ്കോറിംഗ് കമ്പനി സ്റ്റുഡിയോയിൽ, അന്താരാഷ്ട്ര പ്രശസ്തരായ സംഗീതജ്ഞരെ ഉൾപ്പെടുത്തി ഒരു ലൈവ് ഓർക്കസ്ട്രയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു എന്നതാണ് മറ്റൊരു ആകർഷണം. ഫ്രാൻസിസ് രാജ്കുമാർ എ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ, നവാഗത സംഗീത സംവിധായകൻ മാര സംഗീതം നിർവ്വഹിക്കുന്നു.
ചിത്രത്തിൽ നക്ഷ ശരൺ, വി.ജെ. പപ്പു, ജി.എം. കുമാർ, എൽ.വി. ആദവൻ, രാംസ്, ഹലോ കന്തസാമി, തേനി മുരുകൻ, സുജാത, കരാട്ടെ രാജ എന്നിവരും അഭിനയിക്കുന്നു. പ്രമുഖ സംഗീത സംവിധായകനും യുവതാരവുമായ അഡ്വ. ശ്രീറാം കാർത്തിക് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഡോ. കെ.എസ്. സെന്തിൽ (ശശിറാം പിക്ചേഴ്സ്), കണ്ണൻ അരുണാചലം, ആർ.എ പീറ്റർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. കുഴന്തൈവേലു (മഞ്ജു സിനി എക്യുപ്മെൻ്റ്സ്), ആർട്ട്: റാംജി, വസ്ത്രാലങ്കാരം: മഞ്ജുള, മേക്കപ്പ്:വേൽമുരുകൻ, നൃത്തസംവിധാനം: ധീന, സൗണ്ട് ഡിസൈൻ: ടോണി ജെ, പബ്ലിസിറ്റി ഡിസൈൻ: തമിഴ്ചെഴിയൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: റിയാസ് കെ അഹമ്മദ് & പി. ശിവപ്രസാദ് എന്നിവർ ആണ് മറ്റ് അണിയറ പ്രവർത്തകർ.




