loader image
പാഴ്‌സലിനുള്ളിൽ പടക്കമാണെന്ന് അറിഞ്ഞില്ല; തൃശൂരിൽ പാഴ്‌സൽ ലോറി കത്തിനശിച്ചു

പാഴ്‌സലിനുള്ളിൽ പടക്കമാണെന്ന് അറിഞ്ഞില്ല; തൃശൂരിൽ പാഴ്‌സൽ ലോറി കത്തിനശിച്ചു

തൃശൂർ: ഓൺലൈനായി ഓർഡർ ചെയ്ത പടക്ക പാഴ്‌സൽ പൊട്ടിത്തെറിച്ച് ദേശീയപാതയിൽ ലോറി കത്തിനശിച്ചു. തൃശൂർ നടത്തറയിൽ വെച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന പാഴ്‌സൽ പാക്കറ്റുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ലോറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചതാണ് തീ പടരാൻ കാരണമായത്.

നിയമങ്ങൾ ലംഘിച്ച്, ഉള്ളിൽ പടക്കമാണെന്ന് വെളിപ്പെടുത്താതെയാണ് ഓൺലൈൻ വഴി ഈ പാഴ്‌സൽ അയച്ചതെന്നാണ് പ്രാഥമിക വിവരം.
ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതോടെ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. തുടർന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

The post പാഴ്‌സലിനുള്ളിൽ പടക്കമാണെന്ന് അറിഞ്ഞില്ല; തൃശൂരിൽ പാഴ്‌സൽ ലോറി കത്തിനശിച്ചു appeared first on Express Kerala.

Spread the love
See also  രോഹിത് ശർമയ്ക്കും ഹർമൻപ്രീതിനും പത്മശ്രീ; വിജയ് അമൃത്‌രാജിന് പത്മഭൂഷൺ

New Report

Close