loader image
യോഗ പരിശീലകർക്ക് സുവർണ്ണാവസരം!

യോഗ പരിശീലകർക്ക് സുവർണ്ണാവസരം!

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ‘ഡിപ്ലോമ ഇൻ യോഗ ഇൻസ്ട്രക്ടർ’ കോഴ്‌സിലേക്ക് ക്ലാസുകൾ നയിക്കാൻ താൽപ്പര്യമുള്ള യോഗ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് ഈ പാനലിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സിന്റെ ഭാഗമായി വിവിധ സെന്ററുകളിൽ യോഗ പരിശീലനം നൽകാനുള്ള അവസരമുണ്ടാകും.

അപേക്ഷകർക്ക് യോഗയിൽ ഡിപ്ലോമയോ ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ ഉണ്ടായിരിക്കണം. താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.srckerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

The post യോഗ പരിശീലകർക്ക് സുവർണ്ണാവസരം! appeared first on Express Kerala.

Spread the love
See also  അമേരിക്കൻ യുദ്ധകപ്പൽ കടലിൽ താഴ്ത്തുമെന്ന് ഹൂതികളും, ഇറാനു വേണ്ടി പുതിയ പോർമുഖം

New Report

Close