Skip to content
November 26, 2026
⌕

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ഡോക്ടറിൽ നിന്ന് 1.29 കോടി രൂപ തട്ടിയെടുത്തു. സ്ത്രീകളെ വിളിച്ച് അസഭ്യം പറഞ്ഞതിന് നവി മുംബൈ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നായിരുന്നു ഭീഷണി. സി.ബി.ഐ ഡയറക്ടർ, സുപ്രീം കോടതി ജഡ്ജി, ഇ.ഡി ഉദ്യോഗസ്ഥൻ തുടങ്ങിയവരായി ആൾമാറാട്ടം നടത്തി വീഡിയോ കോളിലൂടെയായിരുന്നു തട്ടിപ്പ്. പോലീസ് ഇടപെട്ട് 29 ലക്ഷം രൂപ തിരികെപ്പിടിച്ചു. കേസിൽ ഒമ്പത് പ്രതികൾ

November 26, 2026
Share this post to

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിലൂടെ ഭീഷണിപ്പെടുത്തി സ്വകാര്യ ആശുപത്രി ഡോക്ടറുടെ 1.29 കോടി രൂപ തട്ടിയെടുത്തു. 

ചെങ്ങന്നൂർ സ്വദേശിയും നിലവിൽ കുമാരപുരത്ത് താമസിക്കുന്നയാളുമായ ഡോ. വി.എം. രാജശേഖരനിൽ നിന്നാണ് പണം തട്ടിയത്. പോലീസ് ഇടപെട്ട് 29 ലക്ഷം രൂപ തിരികെപ്പിടിച്ചിട്ടുണ്ട്. കേസിൽ ഒൻപത് പ്രതികളാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി.

17 വർഷമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറുടെ മൊബൈലിലേക്ക് നവംബർ ആറിനാണ് ആദ്യ കോൾ എത്തിയത്. ടെലികോം വകുപ്പിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വാട്‌സാപ്പ് കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. 

ഡോക്ടറുടെ പേരിലുള്ള സിമ്മിൽ നിന്ന് സ്ത്രീകളെ വിളിച്ച് അസഭ്യം പറഞ്ഞതിന് നവി മുംബൈ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നായിരുന്നു ഭീഷണി. തുടർന്ന് ഡോക്ടറോട് പുതിയ സിം കണക്ഷൻ എടുക്കാൻ ആവശ്യപ്പെടുകയും, ഇതുപയോഗിച്ച് പുതിയ വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം പുതിയ നമ്പറിലേക്ക് വീഡിയോ കോൾ വിളിച്ച തട്ടിപ്പുകാർ, നവി മുംബൈയിലെ പൊതുമേഖലാ ബാങ്കിൽ ഡോക്ടറുടെ പേരിൽ അക്കൗണ്ടുണ്ടെന്നും, മുംബൈയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉൾപ്പെട്ട അഴിമതിപ്പണത്തിന്റെ ഇരുപത് ശതമാനമായ രണ്ടര കോടിയോളം രൂപ ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും അറിയിച്ചു. 

ഈ പണത്തിന്റെ വിവരങ്ങൾ റിസർവ് ബാങ്കിന്റെ പക്കലുണ്ടെന്നും, പണം റിസർവ് ബാങ്കിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടു. സി.ബി.ഐ ഡയറക്ടർ, സുപ്രീം കോടതി ജഡ്ജി, ഇ.ഡി ഉദ്യോഗസ്ഥൻ തുടങ്ങിയവരെന്ന് പരിചയപ്പെടുത്തിയായിരുന്നു വീഡിയോ കോളുകൾ.

ഭയന്നുപോയ ഡോക്ടർ പ്രതികൾ നിർദ്ദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല ഘട്ടങ്ങളായി 1.29 കോടി രൂപ കൈമാറുകയായിരുന്നു. പിന്നീട് സംശയം തോന്നിയ ഡോക്ടർ സുഹൃത്തായ ഡിവൈ.എസ്.പിയോട് വിവരം പറയുകയും, 

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Get more updates from Pudukad News on Google