തിരുവനന്തപുരത്ത് കനത്ത മഴ; പല സ്ഥലങ്ങളിലും വെള്ളക്കെട്ട്. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതലാണ് ജില്ലയിലെ പല ഭാഗങ്ങളിലും മഴ ശക്തമായത്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്കേറിയ മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവർ വെള്ളക്കെട്ട് മൂലം വലഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Get more updates from Pudukad News on Google




