Skip to content
November 26, 2026
⌕

ബിജെപി വിട്ട പത്മിനി തോമസ് കോൺഗ്രസിലേക്ക്; മടങ്ങിവരാനുള്ള കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

November 26, 2026
Share this post to

തിരുവനന്തപുരം: ബിജെപി വിട്ട പത്മിനി തോമസ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ താൽപര്യമറിയിച്ച് നൽകിയ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്മിനി തോമസ് കെപിസിസി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

കോൺഗ്രസിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പത്മിനി കെപിസിസിക്ക് കത്ത് നൽകിയിട്ടുണ്ട്. തിരിച്ചുവരവിനായി യാതൊരുവിധ ഉപാധികളും അവർ മുന്നോട്ടുവെച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ദേശീയ നേതൃത്വത്തെ കാണാൻ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.


പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയിൽ ചർച്ചകൾ നടത്തുമെന്നും എല്ലാവരുമായും ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.


അതേസമയം, ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്നും പത്മിനി തോമസ് വ്യക്തമാക്കി. തിരിച്ചുവരവിന് യാതൊരു ഉപാധികളോ ആവശ്യങ്ങളോ മുന്നോട്ടുവെച്ചിട്ടില്ല. മരിക്കുമ്പോൾ ത്രിവർണ പതാക പുതച്ച് ഉറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.

അതിനിടെ, രാജ്മോഹൻ ഉണ്ണിത്താൻ നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. പയ്യന്നൂരിലെ മുൻ എംഎൽഎയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ടാണ് രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പരസ്യ പ്രതികരണങ്ങൾക്ക് പ്രത്യേക വിലക്കുകൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളെയോ അക്രമസമരങ്ങളെയോ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Get more updates from Pudukad News on Google