Skip to content
November 27, 2026
⌕

ടെക്സസിൽ അരനൂറ്റാണ്ട് മുമ്പ് അഞ്ച് വയസ്സുകാരൻ അനുഭവിച്ചത് അമ്മയുടെ ക്രൂരപീഡനം; 92-ാം വയസ്സിൽ അമ്മ പൊലീസ് പിടിയിൽ

November 27, 2026
Share this post to

ടെക്സസ്: അഞ്ച് വയസ്സുള്ള മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 50 വർഷങ്ങൾക്ക് ശേഷം 92കാരിയായ അമ്മ അറസ്റ്റിൽ. ടെക്‌സസിലെ വാക്കോ സ്വദേശിനിയായ ഹാരിയറ്റ് എവ്‌ലിൻ ഹാളിനെയാണ് ബെക്‌സാർട്ടി പോലീസ് കൊലക്കുറ്റം ചുമത്തി അറസ് ചെയ്തത്.

1969 നവംബർ 25-നാണ് ഹാരിയറ്റിൻ്റെ അഞ്ച് വയസ്സുകാരനായ മകൻ റോബർട്ട് അബോധാവസ്‌ഥയിലായതിനെ തുടർന്ന് മരിച്ചത്. നാല് വർഷത്തോളം കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടെത്തി. കൈകാലുകൾ കെട്ടിയിടുക, കൈകൊണ്ടും വടികൊണ്ടും മർദ്ദിക്കുക, ഭക്ഷണം നൽകാതിരിക്കുക എന്നിവ കുട്ടിയുടെ മരണത്തിന് കാരണമായെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വർഷങ്ങളായി മകൻ്റെ മരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് ഹരിയറ്റ് നൽകിയിരുന്നത്. ടെക്സസ് റേഞ്ചേഴ്സ് നടത്തിയ പുനരന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. 5 ലക്ഷം ഡോളർ ജാമ്യത്തുക നിശ്ചയിച്ച് നിലവിൽ ഇവരെ ബെക്സാർ കോടതി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

Get more updates from Pudukad News on Google