
കുവൈത്ത്: രാജ്യത്തെ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിൻ്റെ ഭാഗമായി ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുവൈത്തിലുടനീളം പരീക്ഷണാടിസ്ഥാനത്തിൽ സൈറണുകൾ മുഴങ്ങും. സുരക്ഷാ സംവിധാനങ്ങളുടെ സാങ്കേതിക സന്നദ്ധത ഉറപ്പാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ശക്തമാക്കാനുമായി നടത്തുന്ന ഈ നടപടിയിൽ പൗരന്മാരും പ്രവാസികളും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകി. മുൻകരുതൽ നടപടികളുടെ ഭാഗമായി നടത്തുന്ന ഈ പരീക്ഷണം തികച്ചും സാധാരണമാണെന്നും, സൈറണുകളുടെ പ്രവർത്തനക്ഷമത നിരന്തരം വിലയിരുത്തുന്നതിനായി ഇനിമുതൽ എല്ലാ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇത്തരം പരിശോധനകൾ പതിവായി നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
The post കുവൈത്തിൽ തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം appeared first on Express Kerala.



