loader image
കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചിയിൽ ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ ഹി​ൽ​പാ​ല​സ് പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശികളായ നിവേദ് ഷൈനിത്ത്, ദേവാ സതീഷ്, അമ്പലപ്പുഴ സ്വദേശിനി എം. ദേവിക എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇവർ താമസിച്ചിരുന്ന ചാത്താരിയിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

സ്വന്തം ആവശ്യത്തിനും വിൽപനയ്ക്കുമായി ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 1.270 കിലോ കഞ്ചാവ്. മാസ്കിംഗ് ടേപ്പ് കൊണ്ട് ചുറ്റി വരിഞ്ഞ നിലയിൽ രണ്ട് പാക്കറ്റുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. സി.ഐ എം. റിജിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post കൊച്ചിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി! ഗുണനിലവാര പരിശോധനയ്ക്ക് വിരമിച്ച എൻജിനീയർമാരെ നിയമിക്കുന്നു

New Report

Close