loader image
‘കേരള കോൺഗ്രസിന് സ്വന്തം വഴിയറിയാം’; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി ബിനോയ് വിശ്വം

‘കേരള കോൺഗ്രസിന് സ്വന്തം വഴിയറിയാം’; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി ബിനോയ് വിശ്വം

കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിട്ടുപോകേണ്ട സാഹചര്യം നിലവിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പാർട്ടി നേതാക്കളായ ജോസ് കെ. മാണിയുമായും റോഷി അഗസ്റ്റ്യനുമായും സംസാരിച്ചിട്ടുണ്ടെന്നും അവർക്ക് സ്വന്തം രാഷ്ട്രീയ പാതയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ബിനോയ് വിശ്വത്തിന്റെ ഈ പ്രതികരണം.

കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോസ് കെ. മാണി നേരത്തെ വ്യക്തമാക്കിയ കാര്യവും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.

Also Read: വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കെ.പി. ശങ്കരദാസിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആഴ്ചകളായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിനെതിരെ നിലവിൽ പാർട്ടി തലത്തിൽ നടപടികൾക്ക് മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ ശേഷം ഗൗരവമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മാനുഷിക പരിഗണന നൽകുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  തെലങ്കാന ജില്ലാ കോടതി റിക്രൂട്ട്മെന്റ് 2026! ഇപ്പോൾ അപേക്ഷിക്കാം

The post ‘കേരള കോൺഗ്രസിന് സ്വന്തം വഴിയറിയാം’; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി ബിനോയ് വിശ്വം appeared first on Express Kerala.

Spread the love

New Report

Close