loader image
രാഹുൽ മാങ്കൂട്ടത്തിലിന്റേത് മാപ്പർഹിക്കാത്ത സ്ത്രീവിരുദ്ധത! എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ടി.പി രാമകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിലിന്റേത് മാപ്പർഹിക്കാത്ത സ്ത്രീവിരുദ്ധത! എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ടി.പി രാമകൃഷ്ണൻ

തിജീവിതയുടെ സ്വകാര്യ ചാറ്റുകൾ പരസ്യപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നടപടി തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വിമർശിച്ചു. രാഹുലും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പോലും ആവശ്യപ്പെട്ടിട്ടും, എന്തുകൊണ്ടാണ് കെപിസിസി അധ്യക്ഷൻ ഈ കാര്യത്തിൽ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് പിന്തുണയോടെ വിജയിച്ച രാഹുലിന്റെ ഇത്തരം പ്രവർത്തികൾക്ക് മറുപടി പറയാൻ നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അവർ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ എൽഡിഎഫിന് ആശങ്കകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആരെ കിട്ടുമെന്ന് നോക്കി നടക്കുന്ന യുഡിഎഫ് വലിയ പരിഭ്രാന്തിയിലാണെന്നും രാമകൃഷ്ണൻ പരിഹസിച്ചു.

The post രാഹുൽ മാങ്കൂട്ടത്തിലിന്റേത് മാപ്പർഹിക്കാത്ത സ്ത്രീവിരുദ്ധത! എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ടി.പി രാമകൃഷ്ണൻ appeared first on Express Kerala.

See also  ഇഹാന്റെ പിതൃത്വത്തിൽ സംശയം; രതിവൈകൃതവും സ്ത്രീധന പീഡനവും, ഷിജിലിനെതിരെ റിമാൻഡ് റിപ്പോർട്ട്
Spread the love

New Report

Close