loader image
ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം നേതാവുമായ എൻ. വിജയകുമാറിനെ കോടതി ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. വിജയകുമാറിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതിയുടെ നടപടി.

എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ സിപിഎം പ്രതിനിധിയായി ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ ഇയാൾക്ക് കൃത്യമായ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാമെന്നും വൻ സ്രാവുകളുടെ പങ്ക് പുറത്തുകൊണ്ടുവരാനാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

The post ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു appeared first on Express Kerala.

Spread the love
See also  മരുന്ന് കയ്യിലുണ്ടോ? കുവൈത്തിലേക്ക് വിമാനം കയറും മുൻപ് ഈ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കുക

New Report

Close