loader image
മലപ്പുറത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു; ഭർത്താവിന് പരിക്ക്

മലപ്പുറത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു; ഭർത്താവിന് പരിക്ക്

ലപ്പുറം എ.ആർ നഗർ കൊടക്കല്ലിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുകയൂർ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടിൽ മുഹമ്മദ് ഹാജിയുടെ മകൾ നൗഫിയ (33) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. നൗഫിയയുടെ കരുമ്പിലെ വീട്ടിൽ നിന്നും ഭർത്താവിന്റെ പുകയൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മിനി ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭർത്താവ് സഹീറലിക്ക് പരിക്കേറ്റു. അപകടസ്ഥലത്ത് വെച്ച് തന്നെ നൗഫിയ മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

The post മലപ്പുറത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു; ഭർത്താവിന് പരിക്ക് appeared first on Express Kerala.

Spread the love
See also  ‘രാഷ്ട്രപതി ഓർമ്മിപ്പിച്ചിട്ടും പട്ക ധരിച്ചില്ല’; റിപ്പബ്ലിക് ദിന ചടങ്ങിലെ രാഹുലിന്റെ വസ്ത്രധാരണത്തിൽ ബിജെപി-കോൺഗ്രസ് പോര്

New Report

Close