loader image
അന്വേഷണ സംഘം കോടതിയിൽ; സ്വർണപ്പാളി കേസിൽ നിർണ്ണായക തെളിവുകൾ കൈമാറി

അന്വേഷണ സംഘം കോടതിയിൽ; സ്വർണപ്പാളി കേസിൽ നിർണ്ണായക തെളിവുകൾ കൈമാറി

സ്വർണപ്പാളി കേസിലെ അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് കൈമാറിയത്. 1998-ൽ ഉപയോഗിച്ച സ്വർണത്തിന്റെ അതേ അളവ് തന്നെയാണോ 2019-ൽ പുനർനിർമ്മാണ വേളയിലും ഉപയോഗിച്ചത് എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയുടെ നിർണ്ണായക ഫലങ്ങളും ഇതിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിഎസ്എസ്സിയുടെ ശാസ്ത്രീയ പരിശോധന: ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളികൾ എന്നിവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ചാണ് പരിശോധന നടന്നത്. സ്വർണത്തിന്റെ പഴക്കം, പരിശുദ്ധി എന്നിവ കണ്ടെത്താൻ നടത്തിയ ഈ ലാബ് പരിശോധനകൾ കേസിൽ വഴിത്തിരിവാകും. സ്വർണപ്പാളികൾ ചെമ്പുപാളികളാക്കി മാറ്റിയെന്ന ആരോപണത്തിന്റെ സത്യാവസ്ഥയും ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.

The post അന്വേഷണ സംഘം കോടതിയിൽ; സ്വർണപ്പാളി കേസിൽ നിർണ്ണായക തെളിവുകൾ കൈമാറി appeared first on Express Kerala.

Spread the love
See also  അടിപട പൂരവുമായി ‘ഡർബി’; സാഗർ സൂര്യയും സംഘവും ഒന്നിക്കുന്ന മാസ് ക്യാമ്പസ് എന്റർടെയ്‌നർ

New Report

Close