
ടിക്കറ്റ് നിരക്ക് വർദ്ധനവിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്സിന്റെ പുത്തൻ പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് വളരെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർലൈൻ ഒരുക്കിയിരിക്കുന്നത്. പ്രവാസികൾക്ക് ഒരു പുതുവത്സര സമ്മാനമായാണ് ഈ ആനുകൂല്യം അവതരിപ്പിച്ചിരിക്കുന്നത്.
യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സാധാരണയായി അനുവദിക്കുന്ന 30 കിലോയ്ക്ക് പുറമെ 5 കിലോയോ 10 കിലോയോ അധികമായി മുൻകൂട്ടി ബുക്ക് ചെയ്യാം. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഓരോ അധിക കിലോയ്ക്കും വെറും രണ്ട് ദിർഹം വീതം നൽകിയാൽ മതിയാകും.
സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് റിയാലാണ് അധിക നിരക്ക്. ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒരു കിലോയ്ക്ക് 0.2 ദിനാർ വീതം നൽകിയാൽ മതി. ഇതോടെ ചെറിയൊരു തുക അധികമായി നൽകി 40 കിലോ വരെ ബാഗേജ് കൊണ്ടുപോകാൻ പ്രവാസികൾക്ക് സാധിക്കും.
The post പ്രവാസികൾക്ക് ലോട്ടറി! നാട്ടിലേക്ക് മടങ്ങുമ്പോൾ ഇനി ലഗേജ് പേടി വേണ്ട; എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വമ്പൻ ഓഫർ appeared first on Express Kerala.



