
ചാരുംമൂട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് 75 വർഷം കഠിനതടവും 4,75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലമേൽ സ്വദേശി അനന്തു (23), നൂറനാട് സ്വദേശി അമൽ കുമാർ (21) എന്നിവരെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ശിക്ഷിച്ചത്. നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അതിജീവിതയ്ക്ക് നീതി ഉറപ്പാക്കിക്കൊണ്ടുള്ള ഈ സുപ്രധാന വിധി വന്നത്.
നൂറനാട് പൊലീസ് സബ് ഇൻസ്പെക്ടർ നിതീഷ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പിമാരായ കെ.എൻ. രാജേഷ്, എം.കെ. ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
The post ചാരുംമൂട് കൂട്ടബലാത്സംഗ കേസ്: രണ്ട് പ്രതികൾക്കും 75 വർഷം തടവും കനത്ത പിഴയും appeared first on Express Kerala.



