പുലർച്ചെ രണ്ടുമണിക്ക് തീപിടുത്തം; പാലക്കാട് സിപിഎം നേതാവിൻ്റെ വാഹനങ്ങൾ കത്തിനശിച്ചു

പുലർച്ചെ രണ്ടുമണിക്ക് തീപിടുത്തം; പാലക്കാട് സിപിഎം നേതാവിൻ്റെ വാഹനങ്ങൾ കത്തിനശിച്ചു

പാലക്കാട്: കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. സിപിഎം കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിൻ്റെ കാറും ബൈക്കുമാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

പുലാക്കൽകടവിലെ യൂസഫിൻ്റെ വീടിനോട് ചേർന്ന പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചതിന് പുറമെ, വീടിൻ്റെ മുൻഭാഗത്തിനും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തെത്തിയ മണ്ണാർക്കാട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

The post പുലർച്ചെ രണ്ടുമണിക്ക് തീപിടുത്തം; പാലക്കാട് സിപിഎം നേതാവിൻ്റെ വാഹനങ്ങൾ കത്തിനശിച്ചു appeared first on Express Kerala.

Spread the love
Scroll to Top