loader image

ചേർപ്പിൽ സ്വത്ത് തർക്കത്തിൻ്റെ പേരിൽ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അനുജൻ അറസ്റ്റിൽ.

ചേർപ്പ് : സ്വത്ത് തർക്കത്തിൻ്റെ പേരിൽ ജേഷ്ഠനെ തൂമ്പ കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പെരുമ്പിള്ളിശ്ശേരി സ്വദേശി കല്ലേരി വീട്ടിൽ വിൻസനെയാണ് (55 വയസ്സ്) തൃശൂർ റൂറൽ പോലീസ് അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തൊൻപതാം തിയ്യതി കാലത്ത് ഒമ്പതുമണിയോടെ ചൊവ്വൂരിലെ തറവാട്ടു പറമ്പിൽ പുല്ല് ചെത്തുകയായിരുന്ന ജേഷ്ഠൻ ജോൺസനെ വിൻസൻ ആക്രമിക്കുകയായിരുന്നു. വളരെ നാളുകളായി വീട്ടുകാരുമായി ബന്ധമില്ലാതെ പലസ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു.
സംഭവ ദിവസം നാട്ടിലെത്തിയ വിൻസൻ പറമ്പിൽ പണിയെടുത്തു നിൽക്കുകയായിരുന്ന ജേഷ്ഠൻ്റെ അടുത്തേക്ക് പാഞ്ഞെത്തി അക്രമികുകയായിരുന്നു. തൂമ്പ കൊണ്ടുള്ള ആക്രമണത്തിൽ ജോൺസൻ്റെ തലയോട്ടി പൊട്ടുകയും, ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണ സ്വഭാവം ഉള്ളതിനാൽ സംഭവം കണ്ട് നാട്ടുകാർ പ്രതിയെ പിടിച്ചു മാറ്റാനും ഭയപ്പെട്ടു. തറവാട്ടുവക സ്വത്ത് ഭാഗം വച്ച് കിട്ടാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു പറയുന്നു.
വീടുമായും ബന്ധുക്കളുമായും അധികം ബന്ധം പുലർത്താത്ത ഇയാൾ മുൻപും നാട്ടുകാർക്കു നേരെയും അക്രമകാരിയായിട്ടുണ്ട്. വല്ലപ്പോഴുമാണ് ഇയാൾ സ്വന്തം നാടായ ചൊവ്വൂരിൽ എത്തുന്നത്. പലവക പണികൾക്കും പോകുന്ന ഇയാൾ ആരുമായും സൗഹൃദം സ്ഥാപിക്കാത്തയാളാണ്. പിടികൂടാനെത്തിയ പോലീസിനു നേരേ തിരിഞ്ഞ ഇയാളെ ഏറെ കഷ്ടപ്പെട്ടാണ് പോലിസ് സംഘം പിടികൂടിയത്.
തൃശൂർ കണ്ണൻകുളങ്ങരയിൽ ഒരു ഒഴിഞ്ഞ പറമ്പിൽ താമസിച്ചു വരികയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എൽ.ഷാജു, ചേർപ്പ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, എസ്.ഐ. കെ.എസ്.സുബിന്ത്, എ.എസ്.ഐ മാരായ ഷീജ, ഇ.എസ്.ജീവൻ, ഇ.എച്ച്.ആരിഫ്, സീനിയർ സി.പി.ഒ കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്

Spread the love
See also  ഗുരുവായൂരിൽ 77-ാം റിപ്പബ്ലിക് ദിനം; മണ്ഡലം കോൺഗ്രസ്സ് സമുച്ചിതമായി ആഘോഷിച്ചു- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close