ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ആറടിയോളം നീളമുള്ള അണലിയെ പിടികൂടി.
ഇന്ന് പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് പാമ്പിനെ ആദ്യം കണ്ടത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് (ഗുരുവായൂർ)
സാഹസികമായി അണലിയെ പിടികൂടി വനം വകുപ്പിന് കൈമാറി.


