തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റ് ദിനാചാരം നടത്തി. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷോല മഹേഷ്, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശാമില സലീം ,നാട്ടിക ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുബില പ്രസാദ് ,പി എം സിദ്ദിഖ് ,സീന ഉണ്ണികൃഷ്ണൻ ,മെമ്പർമാരായ പി സി മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,സജിനി ഉണ്ണിയാരം പുരക്കൽ ,സിന്ധു സിദ്ധപ്രസാദ് ,പവിത്രൻ കെ വി ,ടി സി ഉണ്ണികൃഷ്ണൻ ,കെ കെ സന്തോഷ് ,
തളിക്കുളം ബ്ലോക്ക് ഹെൽത്ത് സുപ്രവൈസർ ഹനീഷ് കുമാർ ,നാട്ടിക ഹെൽത്ത് ഇൻസ്‌പെക്ടർ മുജീബ് ,പാലിയേറ്റ്റീവ് നേഴ്‌സ് പ്രിയ എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് രോഗികൾക്ക് സദ്യയും ഗിഫ്റ്റും പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു


