loader image

മാടവന പടിഞ്ഞാറെ മുഹിയുദ്ധീൻ ജമാഅത്ത് കമ്മറ്റിസൗജന്യ പഠന പ്രശ്നനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

മാടവന പടിഞ്ഞാറെ മുഹിയുദ്ധീൻ ജമാഅത്ത് കമ്മറ്റി ചെന്ദ്രാപ്പിന്നി വിംമ്പിൾ അക്കാദമിയുടെ സഹകരണത്തോടെ
സൗജന്യ പഠന പ്രശ്നനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പഠനത്തിലെ പിന്നാക്കാവസ്ഥ കുട്ടികളിലെ  മറ്റു  പ്രശ്‌നങ്ങളുടെ ബഹിർസ്ഫുരണമാണെന്നും ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താൽ കുട്ടികളുടെ പഠനപ്രശ്‌നങ്ങൾ പലതും പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം തന്റെ ഉദഘാടന പ്രസംഗത്തിൽ പറഞ്ഞു.

മഹല്ല് വൈസ് പ്രസിഡണ്ട് ടി.എസ്.മുഹമ്മദ് ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.

വിംസ് അക്കാദമി ഡയറക്ടർ ഫൈസൽ.സി.എ. മുഖ്യപ്രഭാഷണം നടത്തി.

കൺസൾറ്റന്റ് സൈക്കോളജിസ്റ്റ്സും, റെമഡിയൽ ട്രയിനർ മാരുമായ ഇ.വി.വർഷ, കെ.പി.ഷമീന, ഫാത്തിമ സുഹറ, ഷജീല ഷിഹാസ്, ഫാത്തിമ മനാഫ്, ഡോ. സൗമ്യ സുനിൽ, സ്വാലിഹ.പി.എം, ആർഷ. ഇ.എം, സബിത, റംല. വി.എം, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മഹല്ല് ഭാരവാഹികളായ കെ.ബി.മുഹമ്മദ്, കെ.എ.അബ്ദുൾ കരീം, ഇബ്രാഹിം സിദാൻ, ടി.എ.ഷമീർ., പി.എം. ഷഫീക്ക്, എൻ.കെ. സിയാദ്, കെ.എം.സഗീർ,കെ.എം. നിസാർ, പി.എസ്.ഷഫീർ. എം.എം.അബ്ദുൾ സമദ് എന്നിവർ നേതൃത്വം നൽകി.

See also  ഡോ ബിആർ അംബേദ്ക്കർ സ്മ്യതി പുരസ്കാരം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്.

മഹല്ല് സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിംമ്പിൾ അക്കാദമി ട്രയിനർ നജിയ ബി.ഐ. നന്ദി പറഞ്ഞു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close