കൈപ്പമംഗലം ബോർഡിനടുത്തുള്ള സായി സർവീസ് സെന്ററിന്റെ മുന്നിൽ നിന്നും ചാമക്കാല കിഴയപ്പാട്ട് നിസാമുദ്ദീൻ 28 ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി വൈകീട്ട് നാല് മണി വരെ പ്രതിയുടെ വീട്ടിൽ തടവിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും 25000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിനാണ് ചളിങ്ങാട് പത്തംമ്പുള്ളി നസ്മൽ (25) എന്ന ആളെ തൃശ്ശൂർ. റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈ കേസ്സിലെ മറ്റ് പ്രതികളും സ്റ്റേഷൻ റൗഡികളുമായ കൈപ്പമംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ഷാബിത് (34), കൂരിക്കുഴിപുതിയവീട്ടിൽ ഫാസിൽ (30) എന്നിവരെ 2025 ഡിസംബർ 7 ന് തന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ റിഷിപ്രസാദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, ജി എ സ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത്ത്, ജി എ എസ് ഐ അബിലാഷ്, സിപിഒ മാരായ സുനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


